ഒരു ക്ലിക്കിൽ വ്യവസായിക്ക് നഷ്ടമായത് 60,000 രൂപ
text_fieldsഗുരുഗ്രാം: മൊബൈൽ നോട്ടിഫിക്കേഷനായി ലഭിച്ച ലിങ്കിൽ ക്ലിക് ചെയ്തതോടെ വ്യവസായിക്ക് നഷ്ടമായത് 60,000 രൂപ. ആ ദായ നികുതി വകുപ്പിൽ നിന്നെന്ന വ്യാജേന നോട്ടിഫിക്കേഷനായി ലഭിച്ച ലിങ്ക് തുറന്നുനോക്കിയതോടെയാണ് പണം നഷ് ടമായത്. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു ആപ്ലിക്കേഷൻ ഒാേട്ടാമാറ്റിക്കായി ഇൻസ്റ്റാൾ ആവുകയും രണ്ട് തവണയായി ബാങ്ക് അക്കൗണ്ടിൽ നിന്ന് 60000 രൂപ നഷ്ടമാവുകയും ചെയ്തു.
ഹരീഷ് ചന്ദർ എന്ന 52 കാരനാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതിലൂടെ വൻതുക നഷ്ടമായത്. ഹരീഷിെൻറ പരാതിയിൽ ഒാൺലൈൻ തട്ടിപ്പിന് ഗുരുഗ്രാം സ്േറഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് തുറന്നതോടെ ഇടപാടിനായി ഒ.ടി.പി നമ്പർ ഫോണിൽ മെസേജായി ലഭിച്ചിരുന്നു. എന്നാൽ ഫോണിൽ ഇൻസ്റ്റാളായ ആപ്പിലൂടെ ഇൗ ഒ.ടി.പി നമ്പർ മറ്റൊരു ഫോൺ നമ്പറിലേക്ക് അയക്കപ്പെട്ടിരുന്നു. അന്വേഷണത്തിൽ ഇൗ നമ്പർ പൂനെയിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൗ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുണ്ട്.
ലിങ്കുകൾ ഫോണുകളിലേക്ക് നോട്ടുഫിക്കേഷനായി അയച്ചുകൊണ്ട് ഒാൺലൈനായി പണംതട്ടുന്ന സംഭവം ആവർത്തിക്കുകയാണ്.
