Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുഡ്​ഗാവിൽ ഗൺമാ​െൻറ...

ഗുഡ്​ഗാവിൽ ഗൺമാ​െൻറ വെടിയേറ്റ ജഡ്​ജിയുടെ മകനും മരിച്ചു

text_fields
bookmark_border
ഗുഡ്​ഗാവിൽ ഗൺമാ​െൻറ വെടിയേറ്റ ജഡ്​ജിയുടെ മകനും മരിച്ചു
cancel

ന്യൂഡൽഹി: നഗരമധ്യത്തിൽവെച്ച്​ ഗൺമാ​​​​െൻറ വെടിയേറ്റ ജഡ്​ജിയുടെ മകനും മരിച്ചു. അഡീഷണൽ സെഷൻസ്​ ജഡ്​ജ്​ കൃഷ്​ണൻകാന്ത്​ ശർമയുടെ മകൻ ധ്രുവ്​(18) ആണ്​ ചൊവ്വാഴ്​ച പുലർച്ചെ മരണത്തിനു കീഴടങ്ങിയത്​. തലക്ക്​ വെടിയേറ്റ്​ ഗുരുതര പരിക്കുകളോടെ ചികിത്​സയിലായിരുന്ന ​ധ്രുവിന്​ മസ്​തിഷ്​ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ഒക്​ടോബർ 13 നാണ്​ ധ്രുവിനും മാതാവ്​ റിതു(38)വിനും ഗൺമാ​​​െൻറ വെടിയേറ്റത്​. നെഞ്ചിനു വെടിയേറ്റ റിതു അന്ന്​ രാത്രി തന്നെ ആശുപത്രിയിൽ വെച്ച്​ മരിച്ചിരുന്നു.

ഒക്​ടോബർ 13 ന്​ ശനിയാഴ്​ച വൈകുന്നേരം 3.30ന്​ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്​ഥൻ ഇവർക്കു നേരെ വെടിയുതിർത്തത്​. ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട്​ മകനെതിരെയും വെടിയുതിർക്കുകയായിരുന്നു. വെടിവെച്ച ശേഷം​ ധ്രുവിനെ വലിച്ചിഴച്ച്​ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡിൽ ഉപേക്ഷിച്ച്​ ഗൺമാൻ കാർ ഒാടിച്ച്​ പോവുകയായിരു​ന്നു. പോകുന്ന വഴി ഇയാൾ ജഡ്​ജിയുടെ ഫോണിലേക്ക്​ വിളിച്ച്​ താൻ ഇരുവർക്കും നേരെ വെടിയുതിർത്തതായി അറിയിച്ചു.​

പൊലീസ്​ സ്​റ്റേഷനിലെത്തിയ മഹിപാൽ സിങ്​ അവിടെയും വെടിയുതിർത്തു. ഇയാളെ അവിടെ വച്ച്​ കീഴ്​പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്​ ഫരീദാബാദിൽ വച്ചാണ്​ ഇയാൾ അറസ്​റ്റിലായത്​. അതേസമയം, വെടിയുതിർത്തതി​നു പിന്നിലെ കാരണം വ്യക്തമല്ല. ജഡ്​ജിയുടെ കുടുംബത്തി​​​​​െൻറ ​മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്​ഥതയാണ്​ മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ്​ പൊലീസ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurugramjudgeconstableDeclared DeadGun Rampage
News Summary - Gurugram Judge's Son Declared Dead - Constable's Gun Rampage- India news
Next Story