ഹരിയാനയിൽ െഎ.എ.എസ് ഉദ്യോഗാർത്ഥി െകാല്ലപ്പെട്ട നിലയിൽ
text_fieldsഗുരുഗ്രാം: ഹരിയാനയിൽ സിവിൽ സർവീസ് ഉദ്യോഗാർത്ഥിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. ഹരിയാന സ്വദേശി പ്രിയങ്കയാണ് (23)ഗുരുഗ്രാമിലെ ഗസ്റ്റ് ഹൗസിൽ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് രവീന്ദർ യാദവിനുവേണ്ടി പൊലീസ് തെരച്ചിൽ ഉൗർജിതമാക്കി.
ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് നാലു മണിക്കൂറിനുശേഷം അബോധാവസ്ഥയിലായ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ച് രവീന്ദർ രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് പൊലീസിനെ അറിയിച്ചു.
ഡൽഹിയിലെ മുഖർജീ നഗറിലെ െഎ.എ.എസ് പരിശീലന േകന്ദ്രത്തിലെ ഉദ്യോഗാർത്ഥിയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ അയൽവാസി കൂടിയായ രവീന്ദർ യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
പെൺകുട്ടിയുടെ മൃതശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചു.
