Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരുഗ്രാം സ്​കൂളിലെ...

ഗുരുഗ്രാം സ്​കൂളിലെ ​െകാലപാതകം: 16കാരനെ മുതിർന്നയാളായി കണ്ട്​ വിചാരണയാകാമെന്ന്​ കോടതി

text_fields
bookmark_border
ഗുരുഗ്രാം സ്​കൂളിലെ ​െകാലപാതകം: 16കാരനെ മുതിർന്നയാളായി കണ്ട്​ വിചാരണയാകാമെന്ന്​ കോടതി
cancel

ന്യൂഡൽഹി: ഗുരുഗ്രാമിൽ രണ്ടാം ക്ലാസുകാരനെ സ്​കൂളിലെ ബാത്​റൂമിൽ കഴുത്തറുത്ത്​ കൊന്ന കേസിൽ പ്രതിയായ 16 കാരനെ മുതിർന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന്​ കോടതി. കുട്ടികൾക്കായുള്ള പ്രത്യേക കോടതിയു​െടതാണ്​ വിധി.  

കഴിഞ്ഞ വർഷം ഡിസംബർ 20ന്​ ജുവനൈൽ ജസ്​റ്റിസ്​ ബോർഡ്​ പുറപ്പെടുവിച്ച വിധി പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു. ജുവനൈൽ ജസ്​റ്റിസ്​ ബോർഡി​​​​െൻറ വിധിയെ ചോദ്യം ചെയ്​ത്​ നൽകിയ അപ്പീൽ കോടതി തള്ളി. പ്രതി​െയ കസ്​റ്റഡിയിലെടുക്കാൻ സി.ബി.​െഎയെ അനുവദിച്ച​ നടപടി​െയ ചോദ്യം ചെയ്​ത്​ നൽകിയ രണ്ട്​ ഹരജികളും കോടതി തള്ളി. 

ജുവനൈൽ ബോർഡി​​​​െൻറ വിധി നിയമ വ്യവസ്​ഥക്ക്​ ദോഷമാണെന്നും ത​​​​െൻറ ഭാഗം അവതരിപ്പിക്കാൻ പ്രതിക്ക്​ വേണ്ടത്ര അവസരം നൽകാതെയാണ്​ ബോർഡ്​ വിധി പുറപ്പെടുവിച്ചതെന്നും പ്രതിക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

എന്നാൽ പ്രതി ചെയ്​തത്​ ഹീനമായ കുറ്റകൃത്യമാ​െണന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രത്യേക കോടതി ജുവനൈൽ ​േബാർഡി​​​​െൻറ വിധി ശരിവെച്ചത്​. കുട്ടി കുറ്റകൃത്യത്തി​​​​െൻറ അനന്തരഫലങ്ങൾ മനസിലാക്കാൻ മാത്രം പക്വതയുള്ളവനാണെന്നും ശിക്ഷയിൽ നിന്ന്​ രക്ഷനേടുന്നതിനുള്ള വഴികൾ സ്വീകരിക്കാൻ ബുദ്ധികാണിച്ചുവെന്ന്​ സാഹചര്യങ്ങളിൽ നിന്ന്​ വ്യക്​തമാണെന്നും കോടതി നിരീക്ഷിച്ചു. വിധിക്കെതി​െര ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന്​ പ്രതിയുടെ പിതാവ്​ പറഞ്ഞു. ത​​​​െൻറ മകൻ നിരപരാധിയാണ്​. അത്​ തെളിയിക്കാൻ ഏതറ്റംവ​െരയും പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷം സെപ്​തംബർ എട്ടിനായിരുന്നു രാജ്യ​െത്ത നടുക്കിയ സംഭവം. സ്​കൂളിൽ പരീക്ഷയും പി.ടി.എ യോഗവും മാറ്റി​െവക്കുന്നതിനാണ്​ 11ാം ക്ലാസുകാരൻ അതേ സ്​കൂളിലെ രണ്ടാം ക്ലാസ്​ വിദ്യാർഥിയുടെ കഴുത്തറുത്ത്​ കൊന്നത്​ എന്നാണ്​ സി.ബി.​െഎയുടെ വാദം. സ്​കൂളിലെ ബാത്​റൂമിൽ വെച്ചായിരുന്നു സംഭവം. ​

ലോക്കൽ പൊലീസ്​ അന്വേഷിച്ചപ്പോൾ സ്​കൂൾ ബസ്​ ഡ്രൈവറാണ്​ പ്രതിയെന്നും  ലൈംഗികാതിക്രമം തടഞ്ഞതാണ്​ കൊലപാതകത്തിനിടയാക്കിയതെന്നുമായിരുന്നു പറഞ്ഞിരുന്നത്​. പിന്നീട്​ കുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടതു പ്രകാരം കേസ്​ സി.ബി.​െഎക്ക്​ കൈമാറുകയായിരുന്നു. തുടർന്നാണ്​ പ്രതി 11ാം ക്ലാസുകാരനാണെന്നും സ്​കൂളിന്​ അവധി കിട്ടുന്നതിനുവേണ്ടിയാണ്​ കുറ്റകൃത്യം നടത്തിയ​െതന്നും ക​െണ്ടത്തിയത്​. സംഭവശേഷം വിരലടയാളം മായ്​ക്കാനുള്ള വിദ്യവരെ കുട്ടി നേരത്തെ ഇൻറർനെറ്റിൽ തെരഞ്ഞിരുന്നതായി സി.ബി.​െഎ ആരോപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspradyumnan thakurRayan School MurderGurugram school murder
News Summary - Gurugram court says juvenile accused to be tried as an adult - India News
Next Story