പിറന്നാൾ ആഘോഷത്തിനിടെ ക്ലബ് ഉടമയും സ്ത്രീയും മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
text_fieldsഗുരുഗ്രാം: ഗുരുഗ്രാമിൽ ക്ലബ് ഉടമയും സ്ത്രീയും ക്ലബിനുള്ളിൽ മരിച്ച നിലയിൽ. മറ്റ് രണ്ട് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ. ക്ലബ് ഉടമയുടെ ജന്മദിനാഘോഷത്തിനായാണ് നാലുപേരും ഒത്തുകൂടിയത്. നെരിപ്പോട് ഉൾപ്പെടെയുള്ള റൂമിലാണ് ജന്മദിനാഘോഷം നടന്നത്. ഈ മുറിയിൽ വെന്റിലേഷനും കുറവായിരുന്നു. ഇതാകാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് കരുതുന്നു. എങ്കിലും കൊലപാതക സാധ്യത അടക്കം എല്ലാതലവും പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.
സഞ്ജീവ് ജോഷി എന്ന ക്ലബ് ഉടമയാണ് മൂന്ന് സ്ത്രീകൾക്കൊപ്പം ഞായറാഴ്ച രാത്രി പിറന്നാൾ ആഘോഷത്തിന് എത്തിയത്. ആഘോഷത്തിന് ശേഷം അവർ ഭക്ഷണം വരുത്തിച്ച് റൂമിൽ പോവുകയും രാത്രി മുഴുവൻ റൂമിൽ കഴിയുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ലബ്ബിലെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. അതിൽ ജോഷിയും ഒരു സ്ത്രീയും മരിച്ചിരുന്നു. മറ്റ് രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെന്റിലേഷൻ കുറഞ്ഞ മുറിയിൽ ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

