Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൈംമാഗസി​െൻറ...

ടൈംമാഗസി​െൻറ ഭാവിനേതാക്കളുടെ പട്ടികയിൽ ഗുർമെഹർ കൗർ

text_fields
bookmark_border
Gurmehar Kaur
cancel

ന്യൂഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ 10 ഭാവിനേതാക്കളുടെ പട്ടികയിൽ എ.ബി.വി.പിക്കെതി​െര ഫേസ്​ ബുക്ക്​ കാമ്പയിൻ ആരംഭിച്ച ഗുർമെഹർ കൗറും. ‘അഭിപ്രായ സ്വാതന്ത്ര്യ പോരാളി’യെന്നാണ്​ ഗുർമെഹറിനെ പട്ടികയിൽ വി​േശഷിപ്പിച്ചത്​. പത്തു പേരു​െട പട്ടികയിൽ രണ്ടാം സ്​ഥാനത്താണ്​ ഗുർമെഹർ. 

ഫെബ്രുവരിയിൽ ഡൽഹി സർവകലാശാലയിലെ രാംജാസ്​ കോളജിൽ എ.ബി.വി.പി അഴിച്ചുവിട്ട അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചതാണ്​ ജലന്ധർ സ്വ​േദശിയായ 20കാരിയെ ഭാവിനേതാക്കളുടെ പട്ടികയിൽ ​ഉൾപ്പെടുത്താൻ അർഹയാക്കിയത്​. എ.ബി.വി.പി​ക്കെതിരെ പ്രതികരിച്ചതോടെ ബലാത്​സംഗ-കൊലപാതക ഭീഷണികളും ഗുർമെഹറിന്​ നേരിടേണ്ടി വന്നു. രാജ്യദ്രോഹ കുറ്റത്തിന്​ അറസ്​റ്റിലായിരുന്ന ഉമർ ഖാലിദ്​ എന്ന ജെ.എൻ.യു ഗ​േവഷണ വിദ്യാർഥി രാംജാസ്​ കോളജി​െല ചടങ്ങിൽ സംസാരിക്കാൻ എത്തിയതിൽ പ്രതിഷേധിച്ചായിരുന്നു എ.ബി.വി.പി അക്രമങ്ങൾ അഴിച്ചുവിട്ടത്​. 

കാർഗിൽ രക്​തസാക്ഷിയായ ജവാൻ മൻദീപ്​ സിങ്ങി​​െൻറ മകളാണ് ഗുർമെഹർ. ഗുർമെഹറിന്​ രണ്ടു വയസുള്ളപ്പോഴാണ് പിതാവ്​ മരിച്ചത്​. പാകിസ്​താ​െനയല്ല, യുദ്ധത്തെയാണ്​ വെറുക്കേണ്ട​െതന്ന പ്ലക്കാർഡുമായി ​ആദ്യം രംഗത്തെത്തിയിരുന്ന ഗുർമെഹറിനോട്​ പാകിസ്​താനിലേക്ക്​ പോകാൻ മുതിർന്ന രാഷ്​​ട്രീയ നേതാക്കൾ വ​െര ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഡൽഹി ലേഡി ശ്രീറാം കോളജിൽ ഇംഗ്ലീഷ്​ സാഹിത്യ വിദ്യാർഥിയാണ്​ ഗുർമെഹർ. തനിക്ക്​ എന്തെങ്കിലും പറയാനു​െണ്ടങ്കിൽ എന്തിന്​ അത്​ പറയാതിരിക്കണമെന്ന്​ ഗുർ​െമഹർ ചോദിക്കുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPtime magazinegurmehar kaurmalayalam newsfree-speech warrior
News Summary - Gurmehar is one of Time magazine’s Next Gen leaders - India News
Next Story