ഗുർമീതിൻെറ പിൻഗാമി മകൻ ജസ്മീത്
text_fieldsന്യൂഡൽഹി: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെൻറ പിൻഗാമിയായി മകൻ ജസ്മീത് ഇൻസാൻ എത്തും. ബലാൽസംഗ കേസിൽ ഗുർമീതിെൻറ ശിക്ഷ വിധിച്ച് ഒരു ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് പിൻഗാമിയെ സംബന്ധിച്ച് ധാരണയായത്.
നിലവിൽ ബിസിനസാണ് ജസ്മീതിെൻറ പ്രവർത്തന മേഖല. പുതിയ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വൈകാതെ തന്നെ ജസ്മീത് ദേര സച്ചയുടെ ഭരണം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഗുർമീതിെൻറ പിൻഗാമിയായി വളർത്തുമകൾ ഹണീ പ്രീത് സിങ് എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. കുറ്റവാളിയാണെന്ന് കണ്ടെത്തിയതിന് ശേഷം ജയിലിലേക്കുള്ള യാത്രയിൽ ഹണിപ്രീത് ഗുർമീതിനെ അനുഗമിച്ചിരുന്നു.
2002ൽ രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിലാണ് ഗുർമീതിനെ പഞ്ച്ഗുലയിലെ പ്രത്യേക സി.ബി.െഎ കോടതി ശിക്ഷിച്ചത്. 20 വർഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ഗുർമീതിന് ശിക്ഷയായി ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
