Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2017 7:09 AM IST Updated On
date_range 28 Aug 2017 7:09 AM ISTഗുർമീതിെൻറ ശിക്ഷാവിധി ഇന്ന്; കനത്ത ജാഗ്രത
text_fieldsbookmark_border
camera_alt????????????????????? ??????????????????? ????????????????? ???????????? ???? ?????? ???? ???????????????? ????????? ?????? ????????????? ?????????
ന്യൂഡൽഹി: ബലാത്സംഗ കേസിൽ കുറ്റക്കാരനെന്ന് പ്രേത്യക സി.ബി.െഎ കോടതി വിധിച്ച ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെതിരെയുള്ള ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഉത്തരേന്ത്യയിൽ കനത്ത ജാഗ്രത. ദേര സച്ചാ സൗദ തലവൻ കുറ്റക്കാരനെന്ന് വിധി വന്ന വെള്ളിയാഴ്ച കത്തിയെരിഞ്ഞതിെൻറ നടുക്കം മാറുംമുേമ്പ ശിക്ഷാവിധി വരുന്നതിനാൽ ഹരിയാന മുെമ്പങ്ങുമില്ലാത്തത്ര സുരക്ഷ വലയത്തിലാണ്. ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന റോഹ്തകിലെ സുനരിയ ജയിൽ തന്നെയാണ് തിങ്കളാഴ്ച കോടതിയായി മാറുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിക്ഷാവിധി ഉച്ചക്കുശേഷം പ്രതീക്ഷിക്കുന്നതായി ഹരിയാന ഡി.ജി.പി ബി.എസ്. സന്ധു പറഞ്ഞു. സുരക്ഷ ഭീഷണി കണക്കിലെടുത്ത്, പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിങ്ങിനെ ജയിലിലേക്ക് അയക്കാനും അവിടെവെച്ച് ശിക്ഷ പ്രഖ്യാപിക്കാനും കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. അക്രമസംഭവങ്ങളിൽ കേന്ദ്രത്തെയും ഹരിയാന സർക്കാറിനെയും ഹൈകോടതി രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു.
റോഹ്തക്, സിർസ, പഞ്ച്കുള എന്നിവിടങ്ങൾ പൂർണമായും സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. കൂടാതെ, 101 അർധസൈനിക കമ്പനികളെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുമുണ്ട്. റോഹ്തക് ജയിലിന് മൂന്നു കി.മീറ്റർ ചുറ്റളവിൽ ആർക്കും പ്രവേശിക്കാനാവാത്ത തരത്തിൽ ഏഴ് തലത്തിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അനുയായികളുടെ കലാപഭീഷണി ഭയന്ന് ഹരിയാന, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളും കനത്ത സുരക്ഷവലയത്തിലാണ്. ഹരിയാനയിലും അതിർത്തി ജില്ലകളിലും നിേരാധനാജ്ഞ തുടരുകയാണ്. ഞായറാഴ്ച നിരോധനാജ്ഞക്ക് അഞ്ചുമണിക്കൂർ ഇളവ് നൽകിയിരുന്നു. തിങ്കളാഴ്ച ഹരിയാനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മൊബൈൽ, ഇൻറർനെറ്റ് കണക്ഷനുകൾ റദ്ദാക്കി.
ഗുർമീത് കുറ്റക്കാരനാണെന്ന വിധി വന്നശേഷം വെള്ളിയാഴ്ച പഞ്ച്കുള കോടതിയിൽനിന്ന് ജയിലിലേക്ക് മടങ്ങവേ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് ഒാഫിസർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമങ്ങളെ തുടർന്നുണ്ടായ നഷ്ടപരിഹാരം ഇൗടാക്കാൻ പഞ്ചാബ്-ഹരിയാന ഹൈേകാടതി നിർദേശത്തെ തുടർന്ന് ഗുർമീതിെൻറ സ്വത്തുവിവരങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചുതുടങ്ങി. സിർസയിലെ 1000 ഏക്കർ വരുന്ന ആസ്ഥാന ആശ്രമത്തിൽ കഴിയുന്നവരോട് ഒഴിഞ്ഞുപോകാൻ സൈന്യവും പൊലീസും ആവശ്യപ്പെട്ടു. വിലക്ക് ലംഘിച്ച് 30,000 അനുയായികൾ ആശ്രമത്തിനുള്ളിൽ ഇപ്പോഴും കഴിയുന്നുെണ്ടന്നാണ് കരുതുന്നത്. ആശ്രമത്തിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങുന്നതിന് നൂറുകണക്കിന് ബസുകളും ഏർപ്പെടുത്തി. സിർസയിൽ ഞായറാഴ്ചയും മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായി. അതേസമയം, ഹരിയാന മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ ഇതുവരെ തയാറായിട്ടില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സുരക്ഷ ചർച്ചചെയ്യാൻ ശനിയാഴ്ച വിളിച്ച ഉന്നതതല യോഗത്തിലും അദ്ദേഹം പെങ്കടുത്തിരുന്നില്ല. ഗുർമീതിെൻറ അനുയായികളുടെ അഴിഞ്ഞാട്ടത്തിൽ 38 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രെയിനും നൂറുകണക്കിന് വാഹനങ്ങളും കെട്ടിടങ്ങളുമാണ് തീെവച്ച് നശിപ്പിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story