Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 6:08 AM IST Updated On
date_range 26 Aug 2017 6:08 AM ISTചീഫ് ജസ്റ്റിസിനുള്ള ഉൗമക്കത്തിൽ തുടക്കം
text_fieldsbookmark_border
ചണ്ഡിഗഢ്: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് സി.ബി.െഎ കോടതി കണ്ടെത്തിയതിന് തുടക്കംകുറിച്ചത് ഒരു ഉൗമക്കത്ത്. കേസിെൻറ നാൾവഴി ഇങ്ങനെ:
- ഏപ്രിൽ 2002: സിർസയിലെ ദേര സച്ചാ സൗദ ആശ്രമത്തിലെ വനിത അനുയായികൾ ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് -ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസിന് അജ്ഞാത കത്ത് ലഭിക്കുന്നു.
- മേയ് 2002: കത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സിർസ ജില്ല സെഷൻസ് കോടതിക്ക് ഹൈകോടതി നിർദേശം നൽകി.
- സെപ്റ്റംബർ 2002: ലൈംഗിക ചൂഷണം നടന്നിട്ടുണ്ടെന്ന് സെഷൻസ് കോടതിയുടെ കണ്ടെത്തൽ. ഇതേതുടർന്ന് കേസ് ഹൈകോടതി സി.ബി.െഎക്ക് വിട്ടു.
- ഡിസംബർ 2002: ബലാത്സംഗം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി സി.ബി.െഎ ഗുർമീത് റാം റഹീമിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
- ജൂലൈ 2007: അംബാല കോടതിയിൽ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. 1999നും 2001നും ഇടക്ക് രണ്ട് സന്യാസിനിമാർ ലൈംഗിക ചൂഷണത്തിനിരയായതായി കുറ്റപത്രത്തിൽ വ്യക്തമാക്കി.
- സെപ്റ്റംബർ 2008: സി.ബി.െഎ പ്രത്യേക കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 376(ബലാത്സംഗം), 506 (കുറ്റകരമായ ഭയപ്പെടുത്തൽ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.
- ഏപ്രിൽ 2011: പ്രത്യേക സി.ബി.െഎ കോടതി അംബാലയിൽനിന്ന് പഞ്ച്കുളയിലേക്ക് മാറ്റിയതിനാൽ കേസും അങ്ങോട്ട് മാറി.
- 2017 ജൂലൈ: പ്രത്യേക സി.ബി.െഎ കോടതി കേസിൽ പ്രതിദിന വാദം കേൾക്കലിന് ഉത്തരവിട്ടു.
- 2017 ആഗസ്റ്റ് 17: കേസിലെ വാദപ്രതിവാദം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
