പട്ടാളക്കാരനെ തലങ്ങും വിലങ്ങും തല്ലിയ വനിത ഒടുവിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പട്ടാളക്കാരനെ കാരണമില്ലാതെ തല്ലിയ സംഭവത്തിൽ വനിത അറസ്റ്റിൽ. സൗത്ത് ഡൽഹി വസന്ത് കുഞ്ചിലെ 44കാരിയായ സ്മൃതി കലാറയാണ് പട്ടാളക്കാരനെ മർദിച്ചത്. ഇതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് സൈന്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്മൃതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്മൃതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പട്ടാളക്കാരുമായി നീങ്ങിയ ട്രക്കിന് മുന്നിൽ കാർ നിർത്തിയതിന് ശേഷം പുറത്തിറങ്ങി കാരണമില്ലാതെ സ്മൃതി സൈനികനെ മർദ്ദിക്കുകയായിരുന്നു. ട്രക്ക് കാറിലിടിക്കുകയോ മറ്റ് തരത്തിലുള്ള പ്രകോപനങ്ങളോ ഇല്ലാതെയായിരുന്നു ഇവരുടെ മർദ്ദനം. എന്തിനാണ് മർദ്ദിക്കുന്നതെന്ന് പട്ടാളക്കാരൻ ചോദിച്ചുവെങ്കിലും കാരണം വ്യക്തമാക്കാതെ സ്മൃതി മർദ്ദനം തുടരുകയായിരുന്നു.
പൊതുസ്ഥലത്ത് വെച്ച് സർക്കാർ സേവകനായ ഒരാളെ മർദ്ദിച്ചതിനും അപമാനിച്ചതിനുമാണ് സ്മൃതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഇവരുടെ കാർ പൊലീസ് കസ്റ്റ്ഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
