
ഗുരുഗ്രാമിൽ കനത്ത മഴയും വെള്ളക്കെട്ടും; മെട്രോ സ്റ്റേഷന് സമീപത്തെ റോഡിൽ വിള്ളൽ
text_fieldsഗുരുഗ്രാം: ഹരിയാനയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും കാറ്റു നാശം വിതച്ചു. ഗുരുഗ്രാമിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും റോഡുകൾ തകരുകയും ചെയ്തു. ഡൽഹി മെട്രോ സ്റ്റേഷനായ ഇഫ്കോ ചൗക്കിന് സമീപത്തെ റോഡിൽ വലിയ വിള്ളലും വീണു. തുടർന്ന് ഈ ഭാഗത്തേക്ക് പ്രവേശനം തടഞ്ഞു.
ചൊവാഴ്ച രാത്രിമുതൽ ഗുരുഗ്രാമിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. തുടർന്ന് റോഡുകളിൽ കനത്ത വെള്ളക്കെട്ടും ഗതാഗതകുരുക്കുമുണ്ടായി. ഗുരുഗ്രാമിലെ ഡൽഹി -ജയ്പുർ എക്സ്പ്രസ് വേയിലും പലയിടങ്ങളിലായി വെള്ളം കയറി.
ഡൽഹി, ഇന്ദിര ഗാന്ധി വിമാനത്താവളം, ഗാസിയാബാദ്, നോയിഡ, േഗ്രറ്റർ നോയിഡ, ബല്ലാബ്ഗഡ്, ഫരീദാബാദ്, ഗുരുഗ്രാം, മനേസർ, സോഹ്ന, മോദിനഗർ, സിക്കന്ദരാബാദ് എന്നിവിടങ്ങളിലാണ് കനത്ത മഴിയും ഇടിമിന്നലും അനുഭവപ്പെട്ടത്. ആഗസ്റ്റ് 24വരെ ഹരിയാനയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
