പഞ്ചാബ് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; 60കാരിയെ വധിച്ചു
text_fieldsഗുരുദാസ്പുർ: പഞ്ചാബിലെ അതിർത്തി വഴി നുഴഞ്ഞുകയാറാനുള്ള ശ്രമം അതിർത്തി രക്ഷാസേന പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച 60 വയസുള്ള സ്ത്രീയെ ബി.എസ്.എഫ് വധിച്ചു. ഗുരുദാസ്പുരിലെ ഭാരിയൽ പോസ്റ്റിലാണ് സംഭവമെന്ന് ബി.എസ്.എഫ് അറിയിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നേപ്പാളിൽ നിന്ന് സൊനൗലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ സശസ്ത്ര സീമാബലാണ് (എസ്.എസ്.ബി) പിടികൂടിയത്. ഇതിന് പിന്നാലെയാണ് പുതിയ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്.
അതേസമയം, രാജ്യാന്തര അതിർത്തിയിൽ പാകിസ്താൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ചെറുകിട, ഒാട്ടോമാറ്റിക് ആയുധങ്ങളും മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചാണ് പാക് സൈന്യത്തിന്റെ ആക്രമണം. എന്നാൽ, ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായ രീതിയിൽ തിരിച്ചടിക്കുന്നുണ്ട്.
