ഹോളി ആഘോഷത്തിനിടെ ഉച്ചത്തിൽ പാട്ട് വെച്ചതിനെച്ചൊല്ലി വെടിവെപ്പ്
text_fieldsപ്രതീകാത്മക ചിത്രം
ലഖ്നോ: ഹോളി ആഘോഷത്തിനിടെ യു.പിയിൽ ഇരു സംഘങ്ങൾക്കിടയിലുണ്ടായ സംഘർഷത്തെ തുടർന്ന് വെടിയേറ്റ് ഒരാൾക്ക് പരിക്ക്. തിങ്കളാഴ്ച ആഘോഷത്തിനിടെ ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷം. വിമൽ എന്ന യുവാവിനാണ് വെടിവെപ്പിൽ പരിക്കേറ്റത്.
സംഭവത്തെ തുടർന്ന് കതക്വാര ഗ്രാമത്തിലുണ്ടായ കല്ലേറിൽ മൂന്ന് പേർക്കും പരിക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അങ്കിത്, സത്യപാൽ, വിനോദ് എന്നിവർക്കാണ് കല്ലേറിൽ പരിക്കേറ്റത്. ബർഖേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവ സ്ഥലത്ത് ഉച്ചത്തിൽ പാട്ട് വെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ബിസാൽപൂർ സർക്കിൾ ഓഫീസർ വിശാൽ ചൗധരി പറഞ്ഞു. ഇരു സംഘങ്ങളും വർഷങ്ങളായി ശത്രുതയിലായിരുന്നുവെന്നും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

