ശ്രീനഗറിൽ ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പ്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗറിൽ ബന്ദിപ്പോര ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പ് നടന്നതായി സൈന്യം അറിയിച്ചു.
ജമ്മു-കശ്മീരിലെ ഖാൻയാറിൽ ശനിയാഴ്ചയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാവിലെ നഗരത്തിലെ ഖൻയാർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
സൈന്യത്തിന്റെ തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. വടക്കൻ കശ്മീരിലെ ബന്ദിപ്പോരയിൽ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപെട്ടതായി വെള്ളിയാഴ്ച വൈകുന്നേരം സൈന്യത്തിന്റെ ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് പറഞ്ഞു.
തുടർന്ന് തീവ്രവാദികൾ വെടിയുതിർക്കുകയും കാട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നെന്നും സൈന്യം പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

