Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോക്ക് ചൂണ്ടി ഭാര്യ അക്രമികളിൽ നിന്ന് ഭർത്താവിനെ രക്ഷപ്പെടുത്തി -VIDEO

text_fields
bookmark_border
തോക്ക് ചൂണ്ടി ഭാര്യ അക്രമികളിൽ നിന്ന് ഭർത്താവിനെ രക്ഷപ്പെടുത്തി -VIDEO
cancel

ന്യൂഡൽഹി: ഭർത്താവിനെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നത് കാണുമ്പോൾ ഭാര്യമാർ എന്ത് ചെയ്യണമെന്നറിയാതെ നിലവിളിച്ച് ആളെ കൂട്ടുകയാണ് പതിവ്. എന്നാൽ ലഖ്നോവിൽ തന്‍റെ ഭർത്താവിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന യുവതിയുടെ വിഡി‍യോ സാമൂഹിക മാധ്യമത്തിൽ വൈറലാകുകയാണ്. അക്രമികൾക്ക് നേരെ തോക്ക് ചൂണ്ടി യുവതി തന്‍റെ ഭർത്താവിനെ രക്ഷപ്പെടുത്തുന്ന വിഡിയോയാണ് ചർച്ചയാകുന്നത്. ഇതിനകം സാമൂഹ്യ മാധ്യമം ഏറ്റെടുത്ത ഈ വിഡിയോയിലൂടെ യുവതി 'റിവോൾവർ റാണി'യെന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇവർ ആരെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും എല്ലാവരും യുവതിയെ പ്രശംസിച്ച് രംഗത്തെത്തുകയാണ്.

തന്‍റെ അയൽക്കാരനുമായി സംസാരിച്ച് നിൽക്കുന്നതിനിടയിലാണ് ഭർത്താവിന് നേരെ ഒരു കൂട്ടം ആളുകൾ വരുന്നത്. ഇവർ ചേർന്ന് ഇയാളെ മർദിക്കുന്നത് കാണുന്ന യുവതി വീടിനുള്ളിലേക്ക് പോകുന്നു. തോക്കുമായി തിരിച്ചെത്തിയ അവർ അക്രമികൾക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികൾ പേടിച്ചോടുന്നതുമാണ് വിഡിയോയിലുള്ളത്. 

സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gun-toting wife in Lucknow rescues husband-India News
Next Story