Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോക്ക് നിർമാണ കേന്ദ്രം കണ്ടെത്തി; ഏഴ് ഒറ്റക്കുഴൽ തോക്കുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
തോക്ക് നിർമാണ കേന്ദ്രം കണ്ടെത്തി; ഏഴ് ഒറ്റക്കുഴൽ തോക്കുകൾ പിടികൂടി, ഒരാൾ അറസ്റ്റിൽ
cancel
Listen to this Article

മംഗളൂരു: ശിവമോഗ്ഗ ജില്ലയിലെ ശിക്കാരിപുരയിൽ അനധികൃത തോക്ക് നിർമാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഏഴ് ഒറ്റക്കുഴൽ തോക്കുകൾ കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിക്കാരിപുര പട്ടണയിലെ ഭദ്രപൂർ ഗ്രാമത്തിലെ മൂന്നാം ക്രോസ് നിവാസിയും മരപ്പണിക്കാരനുമായ കെ. ലക്ഷ്മണപ്പയാണ് (43) അറസ്റ്റിലായത്.

ലക്ഷ്മണപ്പ തന്റെ വീടിനോട് ചേർന്ന പഴയ കെട്ടിടത്തിൽ അനധികൃതമായി തോക്കുകൾ നിർമ്മിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പൊലീസ് റെയ്ഡിനെത്തിയത്. ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ലക്ഷ്മണപ്പയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശിക്കാരിപുര ഡിവൈ.എസ്.പി കെ.ഇ. കേശവിന്റെ നേതൃത്വത്തിൽ ശിക്കാരിപുര സിറ്റി സർക്കിൾ സന്തോഷ് എം. പാട്ടീൽ, എസ്.ഐ എച്ച്. ശരത്, സ്റ്റാഫ് അംഗങ്ങളായ കൊത്രേശപ്പ, പ്രദീപ് കെ., നാഗരാജ്, രവി നായക, രവികുമാർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gun manufacturing facility found; seven single-barrel guns seized, one arrested
Next Story