Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ എം.എൽ.എക്ക് ...

ഗുജറാത്ത്​ എം.എൽ.എക്ക് കോവിഡ്; ഇദ്ദേഹം സന്ദർശിച്ചവരിൽ മുഖ്യമന്ത്രിയും​

text_fields
bookmark_border
ഗുജറാത്ത്​ എം.എൽ.എക്ക് കോവിഡ്; ഇദ്ദേഹം സന്ദർശിച്ചവരിൽ മുഖ്യമന്ത്രിയും​
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ കോൺഗ്രസ്​ എം.എൽ.എ ഇമ്രാൻ ഖെഡാവാലക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചൊവ്വാഴ്​ച വൈകീട ്ടാണ്​ ഇദ്ദേഹത്തിന്​ രോഗം സ്​ഥിരീകരിച്ചത്​. ഫലം വരുന്നതി​​െൻറ​ ആറ്​ മണിക്കൂർ മുമ്പ്​ ഇദ്ദേഹം ഗുജറാത്ത്​ മുഖ ്യമന്ത്രി വിജയ്​ റുപാണി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു.

അഹമദാബാദിലെ ജമാൽപുർ-ഖദിയ മണ്ഡലത്തിലെ എം.എൽ.എയാണ്​ ഇമ്രാൻ. മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രി നിഥിൻ പ​ട്ടേൽ, മന്ത്രി പ്രദീപ്​ സിങ്​ ജദേജ എന്നിവരെയും അതിനുശേഷം മാധ്യമപ്രവർത്തകരെയും ഇദ്ദേഹം ചൊവ്വാഴ്​ച കണ്ടിട്ടുണ്ട്​.

കോവിഡ്​ പ്രത​ിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച്​ സംസാരിക്കാനാണ്​ ഇദ്ദേഹം നേതാക്കളെയും മാധ്യമപ്രവർത്തകരെയും കണ്ടത്​. ഗുജറാത്തിൽ ഇതുവരെ 650 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 28 പേർ മരിക്കുകയും ചെയ്​തു.

Show Full Article
TAGS:covid imran kadewala gujrat national news 
News Summary - gujrat mla imran ghedawala has covid postive
Next Story