ഗുജ്ജാർ സംവരണം: രാജസ്ഥാനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
text_fieldsകോട്ട: സംവരണ വിഷയത്തിൽ രാജസ്ഥാനിൽ ഗുജ്ജാർ വിഭാഗം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ െസ്റ്റേൺ സെൻട്രൽ റെയിൽവേയുടെ ഭാഗമായ കോട്ട ഡിവിഷനിൽ നിന്നുള്ള നാലു ട്രെയിനുകൾ റദ്ദാക്കി. ഏഴ് ട്രെയിനുകൾ വഴി തി രിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു.
തൊഴിൽ, വിദ്യാഭ്യാസം എന്നിവക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജാർ നേതാവ് കിരോരി സിങ് ബെയിൻസ്ലയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡൽഹി -മുംബൈ പാതയിലെ ട്രാക്കിലിരുന്ന ഗുജ്ജാർ പ്രക്ഷോഭകർ ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
സംവരണ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുകൂല തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജ്ജാർ നേതാവ് പ്രതികരിച്ചു. സമുദായത്തിന്‍റെ ആവശ്യമാണ് മുന്നോട്ടു വെക്കുന്നത്. എല്ലാ കാലത്തും ജനങ്ങളെ വിഡ്ഢിയാക്കാൻ സാധിക്കില്ല. സമാധാനപരമായ പ്രക്ഷോഭമാണ് നടത്തുന്നതെന്നും ബെയിൻസ്ല വ്യക്തമാക്കി.
