മാനനഷ്ടക്കേസ്; രാഹുലിന് സമൻസ്
text_fields
അഹ്മദാബാദ്: ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ല കോ ഒാപേററ്റിവ് ബാങ്ക് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗ ാന്ധിക്കും പാർട്ടി വക്താവ് രൺദീപ് സുർജേവാലക്കും ഗുജറാത്ത് കോടതിയുടെ സമൻസ്.
2016ൽ നോട്ടുനിരോധനം നടപ്പാക്കിയ വേളയിൽ 750 കോടി രൂപയുടെ നിരോധിത നോട്ടുകൾ മാറിയെന്ന ആരോപണമുന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാങ്കും അതിെൻറ അധ്യക്ഷനും ഇരുവർക്കുമെതിരെ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് മേയ് 27ന് കോടതിയിൽ ഹാജരാകാൻ അഡീഷനൽ ചീഫ് മെട്രോെപാളിറ്റൻ മജിസ്ട്രേറ്റ് എസ്.കെ. ഗധ്വി സമൻസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
