Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി​...

മോദി​ ജന്മഗ്രാമത്തിലെത്തി; പഴയ ചായക്കട സന്ദർശിക്കും

text_fields
bookmark_border
modi
cancel

അഹമ്മദാബാദ്​: പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മ​ഗ്രാമമായ വഡനഗറിലെത്തി. മോദിയുടെ വരവിന്​ മുന്നോടിയായി വഡനഗർ റെയിൽവേ സ്​റ്റേഷനും പരിസരപ്രദേശങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്​. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്​ ശേഷം ആദ്യമായാണ്​ മോദി ​ജനിച്ച ഗ്രാമത്തിലെത്തുന്നത്​.

vadnagar-stall
വഡനഗറിലെ മോദിയുടെ ചായക്കട
 

മോദിയുടെ വരവി​​െൻറ ഭാഗമായി ശാപമോക്ഷം ലഭിച്ചിരിക്കുന്നത്​ ഗ്രാമത്തിലെ റെയിൽവേ സ്​റ്റേഷനാണ്​. മുമ്പ്​ അധികമാരും ശ്രദ്ധിക്കാത്ത ചെറിയൊരു മീറ്റർ ഗേജ്​ റെയിൽവേ ട്രാക്കായിരുന്നു വഡനഗറിലുണ്ടായിരുന്നത്​. എന്നാൽ പ്രധാനമന്ത്രി എത്തുന്നത്​ മുന്നോടിയായി ഇത്​ ബ്രോഡ്​ഗേജാക്കുന്നതിനുള്ള പണികളാണ്​ നടക്കുന്നത്​. മോദിയുടെ ഫോ​േട്ടാകൾ ഉൾപ്പെടുത്തിയുള്ള ഫോ​േട്ടാ എക്​സ്​ബിഷനും സ്​റ്റേഷനിലും നടക്കുന്നുണ്ട്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പിതാവും ബാല്യകാലത്തിൽ ചായക്കട നടത്തിയിരുന്നത്​ വഡനഗറിലെ റെയിൽവേ സ്​റ്റേഷനിലായിരുന്നു. ഇൗ ചായക്കടയും മോദി സന്ദർശിക്കു​മെന്നാണ്​ വാർത്തകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGujarat Vadodara
News Summary - Gujarat's Vadnagar Comes Alive As Its Boy Returns As Prime Minister–India news
Next Story