ഗുജറാത്തി പുതുവത്സരം; ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും നേതാക്കളും
text_fieldsഗാന്ധിനഗർ: ഗുജറാത്തി ജനതക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഈ പുതുവർഷം നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തുന്നതും പുരോഗതിയുടെ പാതയിലേക്ക് നിങ്ങളെ നയിക്കുന്നതുമാകട്ടെ. ഗുജറാത്ത് എന്നും നേട്ടങ്ങളുടെ ഉയരങ്ങളിലേക്ക് എത്തട്ടെ. പുതിയ തീരുമാനങ്ങളും പുതിയ പ്രചോദനങ്ങളും പുതിയ ലക്ഷ്യങ്ങളുമുള്ള വർഷമാകട്ടെ. എല്ലാ ഗുജറാത്തികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ' -മോദി ട്വീറ്റ് ചെയ്തു.
പുതുവത്സരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പഞ്ച്ദേവ് മന്ദിറിൽ ദർശനവും ആരതിയും നടത്തി. ഗുജറാത്തിലെ എല്ലാ പൗരന്മാർക്കും പുരോഗതിയും സന്തോഷവും സമാധാനവും സമൃദ്ധിയും നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര കാബിനറ്റ് മന്ത്രി പർഷോത്തം രൂപാല, കോൺഗ്രസിന്റെ ജിഗ്നേഷ് മേവാനി തുടങ്ങിയ നേതാക്കൾ ആശംസകൾ നേർന്നു.
ഹിന്ദു മാസത്തിലെ കാർത്തികയിൽ ശുക്ലപക്ഷ പ്രതിപദയിലാണ് ഗുജറാത്തി പുതുവത്സരം തുടങ്ങുന്നത്. ഗോവർദ്ധൻ പൂജയോടെ ഇത് ആരംഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

