
ഭർത്താവിന്റെ നേതൃത്വത്തിൽ യുവതിയെ നഗ്നയാക്കി മർദിച്ച് പരേഡ്; 19പേർ അറസ്റ്റിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ കാമുകനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് 23കാരിയെ മർദിച്ച് അവശയാക്കി നഗ്നയാക്കി റോഡിലൂടെ നടത്തി ഭർത്താവും ഗ്രാമവാസികളും. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതോടെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഭർത്താവിനെയും ഗ്രാമവാസികളായ 18പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഗോത്രമേഖലയിൽ ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം റിേപ്പാർട്ട് ചെയ്തതെന്ന് സബ് ഇൻസ്പെക്ടർ ബി.എം പേട്ടൽ പറഞ്ഞു. പൊതുസ്ഥലത്ത് സ്ത്രീകളുടെയും കുട്ടികളുടെയും മുമ്പിൽവെച്ച് യുവതിയെ വലിച്ചിഴക്കുകയും െതാഴിക്കുകയും അടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഭർത്താവിന് പുറമെ ബന്ധുക്കളും നാട്ടുകാരുമാണ് അക്രമത്തിന് പിന്നിൽ. വസ്ത്രങ്ങൾ വലിച്ചുകീറിയതിന് ശേഷം ഭർത്താവിനെ തോളിലേറ്റി യുവതിയെ നടത്തിക്കുന്നതും വിഡിയോയിൽ കാണാം.
മറ്റു സ്ത്രീകൾ യുവതിക്ക് ശരീരം മറയ്ക്കാൻ വസ്ത്രം നൽകുന്നതായി കാണാമെങ്കിലും ഭർത്താവ് ഇവ തട്ടിപ്പറിച്ചെടുക്കുന്നതും കാണാം.
'യുവതി അടുത്തിടെ മറ്റൊരു യുവാവിനോടൊത്ത് ജീവിക്കാൻ തുടങ്ങിയിരുന്നു. ഭർത്താവും ഗ്രാമവാസികളും യുവതിയെ കണ്ടെത്തുകയും ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. പിന്നീട് ജൂലൈ ആറിന് യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. വിഡിയോയിൽ കാണുന്ന എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു' -പൊലീസ് പറഞ്ഞു.
കലാപം, ആക്രമണം, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ അപമാനിക്കൽ തുടങ്ങിയവയും െഎ.ടി വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ്.
