Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ...

ഗുജറാത്തിൽ കന്നുകാലികളെ തെരുവിൽ വിടു​ന്നത് തടയുന്ന ബിൽ പിൻവലിച്ചു

text_fields
bookmark_border
ഗുജറാത്തിൽ കന്നുകാലികളെ തെരുവിൽ വിടു​ന്നത് തടയുന്ന ബിൽ പിൻവലിച്ചു
cancel
camera_alt

PTI/REPRESENTATIVE

ഗാ​​ന്ധി​​ന​​ഗ​​ർ: ഗു​​ജ​​റാ​​ത്തി​​ലെ പ​​ട്ട​​ണ​​ങ്ങ​​ളി​​ലെ റോ​​ഡു​​ക​​ളി​​ലും പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ലും ക​​ന്നു​​കാ​​ലി​​ക​​ൾ അ​​ല​​ഞ്ഞു​​​തി​​രി​​യു​​ന്ന​​ത് നി​​രോ​​ധി​​ക്കാ​​നു​​ള്ള ബി​​ൽ ക​​ടു​​ത്ത എ​​തി​​ർ​​പ്പി​​നെ തു​​ട​​ർ​​ന്ന് നി​​യ​​മ​​സ​​ഭ പി​​ൻ​​വ​​ലി​​ച്ചു. ഏ​​പ്രി​​ലി​​ൽ നി​​യ​​മ​​സ​​ഭ അം​​ഗീ​​ക​​രി​​ച്ച ഗു​​ജ​​റാ​​ത്ത് ക​​ന്നു​​കാ​​ലി നി​​യ​​ന്ത്ര​​ണ ബി​​ൽ ഗ​​വ​​ർ​​ണ​​ർ ആ​​ചാ​​ര്യ ദേ​​വ് വ്ര​​ത് തി​​രി​​ച്ച​​യ​​ച്ചി​​രു​​ന്നു. ഈ ​​ബി​​ല്ല​​നു​​സ​​രി​​ച്ച് ക​​ന്നു​​കാ​​ലി​​ക​​ളെ വ​​ള​​ർ​​ത്താ​​ൻ ലൈ​​സ​​ൻ​​സ് നി​​ർ​​ബ​​ന്ധ​​മാ​​യി​​രു​​ന്നു. ഇ​​വ​​യെ തെ​​രു​​വി​​ലേ​​ക്ക് വി​​ട്ടാ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ബി​​ല്ലി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഒ​​രു വ​​ർ​​ഷം വ​​രെ ത​​ട​​വും 10000 രൂ​​പ പി​​ഴ​​യു​​മാ​​യി​​രു​​ന്നു ശി​​ക്ഷ.

ന​​ഗ​​ര​​വി​​ക​​സ​​ന മ​​ന്ത്രി വി​​നോ​​ദ് മൊ​​റാ​​ഡി​​യ​​യാ​​ണ് ബി​​ൽ പി​​ൻ​​വ​​ലി​​ച്ച​​താ​​യി സ​​ഭ​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. പ്ര​​തി​​പ​​ക്ഷ​​മാ​​യ കോ​​ൺ​​ഗ്ര​​സും പി​​ന്തു​​​ണ​​ച്ചു. പ​​ശു​​വ​​ള​​ർ​​ത്ത​​ലി​​ലേ​​ർ​​പ്പെ​​ട്ട മാ​​ൽ​​ധാ​​രി വി​​ഭാ​​ഗം ബി​​ല്ലി​​നെ എ​​തി​​ർ​​ത്തി​​രു​​ന്നു. അ​​ര​​ല​​ക്ഷ​​ത്തോ​​ളം പേ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം ഗാ​​ന്ധി​​ന​​ഗ​​റി​​ൽ മ​​ഹാ​​പ​​ഞ്ചാ​​യ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച​​തും ബി.​​ജെ.​​പി സ​​ർ​​ക്കാ​​റി​​നെ വി​​റ​​പ്പി​​ച്ചി​​രു​​ന്നു.

Show Full Article
TAGS:Gujarat cattle Bill cattle 
News Summary - Gujarat withdraws controversial cattle Bill
Next Story