Top
Begin typing your search above and press return to search.
exit_to_app
exit_to_app
BJP Celebrating Election Victory
cancel
Homechevron_rightNewschevron_rightIndiachevron_rightഗുജ​റാത്ത്​ മുനിസിപ്പൽ ...

ഗുജ​റാത്ത്​ മുനിസിപ്പൽ കോർപറേഷനുകൾ തൂത്തുവാരി ബി.ജെ.പി

text_fields
bookmark_border

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ലെ ആ​റ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​േ​റ​ഷ​നി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്ക്​ ത​ക​ർ​പ്പ​ൻ വി​ജ​യം. ആ​റ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ 576 സീ​റ്റു​ക​ളി​ൽ 489 എ​ണ്ണം നേ​ടി ആ​റി​ട​ത്തും ബി.​ജെ.​പി ഭ​ര​ണം നി​ല​നി​ർ​ത്തി. 42 സീ​റ്റു​ക​ൾ നേ​ടി കോ​ൺ​​ഗ്ര​സ്​ ദ​യ​നീ​യ പ​രാ​ജ​യം നു​ണ​ഞ്ഞ​പ്പോ​ൾ ഇ​താ​ദ്യ​മാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി‍െൻറ ആം ​ആ​ദ്​​മി പാ​ർ​ട്ടി 27 സീ​റ്റ്​ നേ​ടി ക​രു​ത്തു​കാ​ട്ടി. ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ട്ടി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ ഏ​ഴ്​ സീ​റ്റ്​ നേ​ടി. മൂ​ന്ന്​ സീ​റ്റു​മാ​യി ബി.​എ​സ്.​പി​യും ഇ​ത്ത​വ​ണ ഗു​ജ്​​റാ​ത്തി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നു.

അ​ഹ്​​മ​ദാ​ബാ​ദ്, വ​ഡോ​ദ​ര, ഭാ​വ്​​ന​ഗ​ർ, ജാം ​ന​ഗ​ർ. രാ​ജ്​​കോ​ട്ട്,​ സൂ​റ​ത്ത്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​െ​ഞ്ഞ​ടു​പ്പു ന​ട​ന്ന​ത്. 20 വ​ർ​ഷ​മാ​യി കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കു​ന്ന ബി.​ജെ.​പി​യെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഏ​ശി​യി​ല്ല. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​‍െൻറ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ വി​ഭ​ജി​ക്ക​പ്പെ​ട്ടു. അ​ഹ്​​മ​ദാ​ബാ​ദി​ലും വ​ഡോ​ദ​ര കോ​ർ​പ​റേ​ഷ​നു​ക​ളി​ലു​മാ​ണ്​ ബി.​ജെ.​പി മേ​ധാ​വി​ത്വം തെ​ളി​യി​ച്ച​ത്. സൂ​റ​ത്തി​ൽ എ.​എ.​പി ക​രു​ത്തു​കാ​ട്ടി​യ​പ്പോ​ൾ അ​ഹ്​​മ​ദാ​ബാ​ദി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി വി​ജ​യം നേ​ടി​യ​ത്.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 2015ൽ ​ബി.​ജെ.​പി 391 സീ​റ്റു​ക​ൾ നേ​ടി ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും ഭ​ര​ണം നേ​ടി​യി​രു​ന്നു. 174 സീ​റ്റു​ക​ളാ​ണ്​ അ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​ടി​യ​ത്.

Show Full Article
TAGS:gujarat local election bjp congress 
News Summary - Gujarat Urban Civic Body Polls Lead For BJP
Next Story