ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റിനായി ദലിത് യുവതി കോടതി കയറിയിറങ്ങിയത് ഒമ്പത് വർഷം
text_fieldsഅഹ്മദബാദ്: ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റിനായി ദളിത് യുവതി കോടതി കയറിയിറങ്ങിയത് ഒമ്പത് വർഷം. ഗുജറാത്തിലെ നർമദ ജില്ലയിൽ ഗിബിയ വാസവ എന്ന ആളുടെ മരണ സർട്ടിഫിക്കറ്റ് ആണ് ഇത്രയും കാലമായിട്ടും അനുവദിക്കാതിരിക്കുന്നത്. ഗിബിയയുടെ മരണ തീയതി അറിയാത്തതാണ് ഇതിനു കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഒമ്പത് വർഷം മുമ്പ് കാണാതായ ഗിബിയയെ 2013 ജൂൺ നാലിന് ഉദേപൂർ ജില്ലയിലെ ഹിരാൻ നദിക്കരയിൽ മരച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരിച്ചറിയാനായി ഭാര്യ വനിത വാസവയെ വിവരം അറിയിക്കുന്നതിന് മുമ്പായി പൊലീസ് മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
ഉദേപൂരിലെ ഗർദ ഗ്രാമത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതിനാൽ ഇതേ ഗ്രാമ പഞ്ചായത്തിലാണ് മരണ സർട്ടിഫിക്കറ്റിനും അപേക്ഷ നൽകിയത്. എന്നാൽ പഞ്ചായത്ത് രേഖകളിൽ ഗിബിയയുടെ മരണം ഇല്ലെന്ന് ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് നൽകിയില്ല. തുടർന്ന് വനിത 2016ൽ മജിസ്റ്റീരിയൽ കോടതിയിൽ ഹരജി സമർപ്പിച്ചെങ്കിലും മരണ ദിവസം കൃത്യമായി അറിയാത്തതിനാൽ വീണ്ടും സർട്ടിഫിക്കറ്റ് നിഷേധിച്ചു.
ഇതോടെ 2013 ൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ജനന മരണ രജിസ്ട്രേഷൻ നിയമ പ്രകാരം ഇദ്ദേഹത്തിന്‍റെ മരണം രേഖപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് നിർസാർ ദേശായി ഉത്തരവിട്ടു. ഹരജി നൽകി ആറ് വർഷങ്ങൾക്ക് ശേഷമാണ് ഉത്തരവ് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

