Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെയ്​ അവസാനം...

മെയ്​ അവസാനം അഹമ്മദാബാദിൽ എട്ടു ലക്ഷവും സൂറത്തിൽ 1.64 ലക്ഷവും കോവിഡ്​ ബാധിതരുണ്ടാകുമെന്ന്​ റി​പ്പോർട്ട്​

text_fields
bookmark_border
മെയ്​ അവസാനം അഹമ്മദാബാദിൽ എട്ടു ലക്ഷവും സൂറത്തിൽ 1.64 ലക്ഷവും കോവിഡ്​ ബാധിതരുണ്ടാകുമെന്ന്​ റി​പ്പോർട്ട്​
cancel


അഹമ്മദാബാദ്​: ദേശീയ ശരാശരിയേക്കാൾ കൂടുതൽ കോവിഡ്​ വ്യാപന നിരക്കുള്ള ഗുജറാത്തിൽ മെയ്​ അവസാന വാരത്തോടെ ​വ ൈറസ്​ ബാധിതർ ലക്ഷങ്ങളാകുമെന്ന്​ റിപ്പോർട്ട്​. തലസ്ഥാന നഗരമായ അഹമ്മദാബാദിൽ എട്ടു ലക്ഷത്തോളം കോവിഡ്​ ബാധിത രുണ്ടാകുമെന്നാണ്​ അഹമ്മദാബാദ്​ മുനിസിപ്പൽ കമീഷണറായ വിജയ്​ നെഹ്​റ അഭിപ്രായപ്പെട്ടത്​. സൂറത്തിലെ നിലവിലുള്ള കോവിഡ്​ കേസ്​ ഇരട്ടിക്കൽ നിരക്കി​​െൻറ അടിസ്ഥാനത്തിൽ അടുത്ത മാസത്തോടെ 1.64 ലക്ഷത്തോളം കോവിഡ്​ രോഗികൾ ഉണ്ടാ യേക്കാമെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

കോവിഡ്​ വ്യാപന നിരക്ക്​ വർധിക്കാതെ ശ്രദ്ധിക്കുകയാണ്​ വേണ്ടതെന്നും അത്​ സംബന്ധിച്ച്​ ജനങ്ങളിൽ അവബോധമുണ്ടാക്കിയെടുക്കണമെന്നും വിജയ്​ നെഹ്​റ പറഞ്ഞു. ഏപ്രിൽ 17ന്​ 600 കോവിഡ്​ കേസുകളുണ്ടായിരുന്ന അഹമ്മബാദിൽ ഏപ്രിൽ 20 ആയപ്പോഴേക്കും അത്​ 1200 ആയി. മൂന്നു ദിവസത്തിനുള്ളിലാണ്​ കേസുകൾ ഇരട്ടിയായി വർധിച്ചത്​. നിലവിലുള്ള സ്ഥിതി തുടരുകയാണെങ്കിൽ മേയ്​ 31നകം എട്ടു ലക്ഷത്തോളം രോഗികളുണ്ടാകും. ജനങ്ങൾ ഇത്​ മനസിലാക്കി സഹകരിക്കുകയാണെങ്കിൽ 10 കോവിഡ്​ ഇരട്ടിക്കൽ നിരക്ക്​ കുറക്കാം. വെള്ളിയാഴ്​ച വരെയുള്ള കണക്ക്​ പ്രകാരം മൂന്നു ദിവസത്തിനുള്ളിലാണ്​ സൂറത്തിലെ കേസുകളും ഇരട്ടിയായിട്ടുള്ളത്​. ഇതേ നിരക്കിൽ പോവുകയാണെങ്കിൽ 1.64 ലക്ഷം കോവിഡ്​ ബാധിതർ സൂറത്തിൽ ഉണ്ടാകും- നെഹ്​റ പറഞ്ഞു.

ദിവസങ്ങൾക്കുള്ളിൽ കേസുകൾ ഇരട്ടിയാകുന്നതിന്​ കാരണം സാമൂഹിക അകലം പാലിക്കൽ കൃത്യമായി നടപ്പാക്കുന്നില്ല എന്നതാണ്​. വീട്ടിനകത്തിരിക്കാനും പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കാനും ജനങ്ങളോട്​ പറഞ്ഞു കൊണ്ടേയിരിക്കണം. ജനങ്ങളുടെ മുൻകരുതൽ മാത്രമാണ്​ കോവിഡ്​ നിരക്ക്​ വർധിക്കാതിരിക്കാനുള്ള മാർഗമെന്നും വിജയ്​ നെഹ്​റ വ്യക്തമാക്കി.

ഗുജറാത്തിൽ ഇതുവരെ 2,815 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. സംസ്ഥാനത്തെ കോവിഡ്​ ബാധ നിരക്ക്​ 3.3 ആണ്​. ഇവിടെ ഒരാളിൽ നിന്ന്​ മൂന്നു പേരിലേക്കെന്ന രീതിയിൽ രോഗം പടരുന്നുണ്ടെന്ന്​ ​കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathindia newsCDR
News Summary - Gujarat Tops List of 7 States Where Covid-19 Outbreak is Spreading Faster Than National Average - India news
Next Story