Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസദ്​ഭരണ റാങ്കിങ്​:...

സദ്​ഭരണ റാങ്കിങ്​: ഗുജറാത്ത്​ ഒന്നാം സ്ഥാനത്ത്​, യു.പി നേട്ടമുണ്ടാക്കിയെന്നും അമിത്​ ഷാ

text_fields
bookmark_border
സദ്​ഭരണ റാങ്കിങ്​: ഗുജറാത്ത്​ ഒന്നാം സ്ഥാനത്ത്​, യു.പി നേട്ടമുണ്ടാക്കിയെന്നും അമിത്​ ഷാ
cancel

ലഖ്​നോ: കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്​ഭരണ റാങ്കിങ്ങിൽ ഗുജറാത്ത്​ ഒന്നാം സ്ഥാനത്ത്​. മഹാരാഷ്ട്ര, ഗോവ എന്നി സംസ്ഥാനങ്ങളാണ്​ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആഭ്യന്തര മന്ത്രി അമിത്​ ഷായാണ്​ പുതിയ റാങ്കിങ്​ പുറത്ത്​ വിട്ടത്​. 2019-21 കാലയളവിൽ 8.9 ശതമാനം വളർച്ചയോടെ യു.പി നേട്ടമുണ്ടാക്കിയെന്നും അമിത്​ ഷാ പറഞ്ഞു. യു.പിയിൽ അടുത്ത വർഷം തെര​ഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ റാങ്കിങ്ങിൽ ഉത്തർപ്രദേശ്​ മുന്നേറ്റമുണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്​.

ജമ്മുകശ്മീർ 3.7 ശതമാനം നേട്ടമുണ്ടാക്കി. കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി, ഹ്യുമൺ റിസോഴ്​സ്​ ഡെവലപ്​മെന്‍റ്​, പബ്ലിക്​ ഹെൽത്ത്​, പബ്ലിക്​ ഇൻഫ്രാ​സ്​ട്രക്​ചർ ആൻഡ്​ യൂട്ടിലിറ്റി, ഇക്കണോമിക്​ ഗവേൺസ്​, സോഷ്യൽ വെൽഫയർ, ജുഡീഷ്യൽ& പബ്ലിക്​ സെക്യൂരിറ്റി, എൻ​വയോൺമെന്‍റ്​, സിറ്റസൺ സെൻട്രിക്​ ഗവേണൻസ്​ എന്നിവയെല്ലാം പരിഗണിച്ചാണ്​ സദ്​ഭരണ റാങ്കിങ്​ നൽകുന്നത്​.

സംസ്ഥാനങ്ങളെ മൂന്ന്​ കാറ്റഗറിയായി തിരിച്ചാണ്​ റാങ്കിങ്​ നൽകുക. കാറ്റഗറി എ, ബി, എന്നിവക്ക്​ പുറമേ വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങൾക്കും മലയോര സംസ്ഥാനങ്ങൾക്കും പ്രത്യേക കാറ്റഗറി നൽകും. കേന്ദ്രഭരണ പ്രദേശങ്ങൾക്കായും പ്രത്യേക വിഭാഗമുണ്ടാവും. കേന്ദ്രഭരണ പ്രദേശങ്ങളുടെ കാറ്റഗറിയിൽ ഡൽഹിയാണ്​ ഒന്നാമ​തെത്തിയത്​. പൊതുജനാരോഗ്യം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിൽ കേരളം ഒന്നാമതെത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amith sha
News Summary - Gujarat tops in composite Good Governance Index 2021. Check sector-wise toppers
Next Story