ഗുജറാത്ത് എസ്.ഐ.ആറിൽ പട്ടികയിൽ നിന്ന് വെട്ടിയത് 73 ലക്ഷത്തിലധികം വോട്ടർമാരെ
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ നടന്ന എസ്.ഐ.ആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 73,73,327 വോട്ടർമാരെ നീക്കം ചെയ്തു.
മരിച്ചവര്‍, സ്ഥിരതാമസമില്ലാത്തവര്‍, ഒന്നിലധികം സ്ഥലങ്ങളിലെ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.
പരിഷ്‌കരണം ആരംഭിക്കുന്നതിന് മുമ്പ് ഗുജറാത്തില്‍ 5,08,43,436 വോട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം അത് 4,34,70,109 ആയി മാറി.
എസ്.ഐ.ആർ കാമ്പെയ്‌നിനിടെ ആകെ 73,73,327 വോട്ടർമാരുടെ പേരുകൾ കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ഇലക്ടറൽ ഓഫിസർ ഹരിത് ശുക്ല ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ആകെയുള്ള 5,08,43,436 വോട്ടർമാരിൽ 4,34,70,109 വോട്ടർമാരിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ എണ്ണൽ ഫോമുകൾ ലഭിച്ചതായി ശുക്ല പറയുന്നു. ഈ എണ്ണൽ ഫോമുകളെല്ലാം പൂർണമായും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
നീക്കം ചെയ്തവരിൽ ഏറ്റവും കൂടുതൽ സ്ഥിരമായി കുടിയേറിയ വോട്ടർമാരാണ് (40,25,553), തുടർന്ന് മരിച്ച വോട്ടർമാർ (18,07,278), ഹാജറാകാത്ത വോട്ടർമാർ (9,69,662), രണ്ട് സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ (3,81,470), 1,89,364 വോട്ടർമാർ ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽ വർഗീകരിച്ചിരിക്കുന്നു.
ഗുജറാത്തിലിലുടനീളം 33 ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍, 182 വോട്ടര്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, 855 അസിസ്റ്റന്റ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, 50,963 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ), 54,443 ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബി.എല്‍.എ), 30,833 വളണ്ടിയര്‍മാര്‍ തുടങ്ങിയവരെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നിയമിച്ചിട്ടുണ്ടെന്ന് ഹരിത് ശുക്ല വ്യക്തമാക്കി.
തുടര്‍ച്ചയായ വീടുതോറുമുള്ള സര്‍വേകള്‍ക്കും ഡോക്യുമെന്റേഷന്‍ പരിശോധനകള്‍ക്കും ശേഷമാണ് വോട്ടുകള്‍ ഇല്ലാതാക്കിയതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2026 ജനുവരി 18 വരെ വോട്ടര്‍ പട്ടികയെ സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും എതിര്‍പ്പുകളും അറിയിക്കാം. ഫെബ്രുവരി പത്തോടെ എല്ലാ അപേക്ഷകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീര്‍പ്പാക്കും. ഫെബ്രുവരി 17നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

