അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് വിദ്യാർഥികളോട് കത്തെഴ ുതാൻ ആവശ്യപ്പെട്ട് ഗുജറാത്തിലെ സ്വകാര്യ സ്കൂൾ. അഹമ്മദാബാദിലെ ലിറ്റിൽ സ്റ്റാർ സ്കൂളാണ് പോസ്റ്റ്കാർ ഡിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കത്തെഴുതാൻ ആവശ്യപ്പെട്ടത്.
സി.എ.എ നടപ്പിലാക്കിയതിൽ പ്രധാനമന്ത്രി അഭിനന്ദിക്കുന്നുവെന്നും നിയമത്തിന് പിന്തുണ നൽകുന്നുവെന്നുമാണ് കത്തിലെ ഉള്ളടക്കം. എന്നാൽ, രക്ഷിതാക്കളിൽ നിന്ന് പ്രതിഷേധമുയർന്നതോടെ മാപ്പ് പറഞ്ഞ് സ്കൂൾ അധികൃതർ തലയൂരുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രിക്ക് കത്തയക്കാത്ത കുട്ടികൾക്ക് ഇേൻറണൽ മാർക്ക് നൽകിയില്ലെന്നും ആരോപണമുണ്ട്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ പല വിദ്യാർഥികളും കത്തുകളയച്ചുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ചില അധ്യാപകരാണ് കുട്ടികളോട് കത്തെഴുതാൻ ആവശ്യപ്പെട്ടതെന്നും താൻ ഇതറിഞ്ഞിരുന്നില്ലെന്നും സ്കൂൾ ട്രസ്റ്റി ജിനേഷ് പരുശുറാം പറഞ്ഞു.