ഗുജറാത്ത് കലാപക്കേസ് പ്രതി ബി.ജെ.പി സ്ഥാനാർഥി
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി 2002ലെ ക ലാപക്കേസിലെ പ്രതി. ആനന്ദ് ജില്ലയിലെ പ്രമുഖ വ്യവസായികൂടിയായ മിതേഷ് പേട്ടലിെൻറ നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, ഗുജറാത്ത് കലാപക്ക േസിലെ പ്രതിയാണെന്ന വിവരമുള്ളത്.
തീവെപ്പും കലാപവുമടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. ആനന്ദ് സെഷൻസ് കോടതി തന്നെ വെറുതെവിട്ടുവെന്നും കേസിപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണെന്നും പേട്ടൽ പറയുന്നു. ഇയാളടക്കം 50 പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ സംസ്ഥാന സർക്കാർ ൈഹകോടതിയെ സമീപിച്ചിരുന്നു.
കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭാരതിസിങ് സോളങ്കിയാണ് ആനന്ദിൽ ഇദ്ദേഹത്തിെൻറ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
