Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രേതങ്ങൾ കൊല്ലാൻ...

പ്രേതങ്ങൾ കൊല്ലാൻ ശ്രമിക്കുന്നെന്ന്​ പരാതിയുമായി യുവാവ്​; സമാധാനിപ്പിക്കാൻ രണ്ട്​ പ്രേതങ്ങൾക്കെതിരെ 'കേസെടുത്ത്​' പൊലീസ്​

text_fields
bookmark_border
പ്രേതങ്ങൾ കൊല്ലാൻ ശ്രമിക്കുന്നെന്ന്​ പരാതിയുമായി യുവാവ്​; സമാധാനിപ്പിക്കാൻ രണ്ട്​ പ്രേതങ്ങൾക്കെതിരെ കേസെടുത്ത്​ പൊലീസ്​
cancel

വഡോദര: ഞായറാഴ്ച ഉച്ചകഴിഞ്ഞ്​ ഓടിപ്പാഞ്ഞെത്തിയ 35കാരന്‍റെ പരാതി കേട്ട്​ ഗുജറാത്തിലെ ജംബുഗോഡ പൊലീസ്​ സ്​റ്റേഷനി​ലെ പൊലീസുകാർ ഞെട്ടി. പ്രേതങ്ങൾ സംഘം ചേർന്ന്​ തന്നെ നിരന്തരം ഉപദ്രവിക്കു​ന്നെന്നായിരുന്നു പരാതി. തീർന്നില്ല. 'അതിൽ രണ്ടെണ്ണം എന്നെ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുന്നു. ജീവൻ രക്ഷിക്കണം' -ഇതും കൂടി കേട്ടതോടെ പൊലീസുകാർക്ക്​ കാര്യം മനസ്സിലായി. സംഗതി കിളി പോയ കേസാണ്​. മാനസികപ്രശ്​നം ഉള്ള ആളാണ്​ യുവാവെന്ന്​ മനസ്സിലായതോടെ അയാളെ സമാധാനിപ്പിക്കുന്നതിന്​ 'വധഭീഷണി മുഴക്കിയ' രണ്ട്​ പ്രേതങ്ങൾക്കെതിരെ പൊലീസ്​ 'കേസെടുക്കുകയും' ചെയ്​തു.

കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ നിരന്തരം പ്രേതങ്ങളുടെ ഒരു സംഘം വന്ന്​ ശല്യപ്പെട്ടുത്തുന്നെന്നായിരുന്നു പാഞ്ച്​മഹൽസ്​ ജില്ലയിൽ നിന്നുള്ള യുവാവിന്‍റെ പരാതി. ഇതിൽ രണ്ടെണ്ണം വധഭീഷണിയും മുഴക്കി. പൊലീസ് സ്റ്റേഷനിൽവെച്ച് പ്രേതങ്ങൾ തന്നെ ഉപദ്രവിക്കാൻ വരില്ലെന്ന ധൈര്യത്തിലാണ്​ വന്നതെന്നും ഇയാൾ പറഞ്ഞു. പ്രേതങ്ങൾ എങ്ങനെയാണ് വരുന്നതെന്നൊക്കെ കൃത്യമായി പൊലീസിന്​ വിശദീകരിച്ചു കൊടുക്കുകയും ചെയ്​തു. തന്‍റെ പരാതി സ്വീകരിച്ച് കേസെടുക്കണമെന്നും ജീവൻ രക്ഷിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. പരാതിക്കാരന്‍റെ അസാധാരണ പെരുമാറ്റം കണ്ടപ്പോൾ തന്നെ എന്തോ മാനസിക പ്രശ്നമുണ്ടെന്ന് മനസിലായതായി എസ്​.ഐ. മായങ്ക്​സിങ്​ ഠാക്കൂർ പറഞ്ഞു.

എന്നാൽ, ഇയാളോട് എതിർത്തൊന്നും പറയാതെ പരാതി സ്വീകരിക്കുകയായിരുന്നു. അത് കണ്ടതോടെയാണ്​ പരാതിക്കാരൻ ശാന്തനായത്​. തുടർന്ന്​ യുവാവിന്‍റെ ബന്ധുക്കളുമായി പൊലീസ് ഫോണിൽ സംസാരിച്ചപ്പോൾ ഇയാൾക്ക്​ മാനസികപ്രശ്നമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്​തു. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇയാൾകൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ ബന്ധുക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എസ്​.ഐ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:case against ghostsgujarat news
News Summary - Gujarat police files case against two 'ghosts'
Next Story