ഗുജറാത്ത് മോഡൽ പരാജയം; തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ശിവ സേന
text_fieldsമുംബൈ: ബിജെപിയുടെ ഗുജറാത്ത് മോഡൽ പരാജയമാവുന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കണ്ടതെന്ന് ശിവ സേന. ശിവ സേനയുടെ മുഖ പത്രമായ സാമ്നയിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനമുള്ളത്.
22 വർഷം സംസ്ഥാനത്തിെൻറ വികസനത്തിന് വേണ്ടി അവർ എന്ത് ചെയ്തു എന്നതിന് പകരമായി ഹിന്ദു മുസ്ലിം വിഭാഗീയത വിഷയമാക്കിയാണ് ബിജെപി ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെതന്ന് സേന പറയുന്നു.
ഇത് ബിജെപിക്കുള്ള മുന്നറിയിപ്പാണ്, ഗുജറാത്ത് മോഡൽ ഫലം കാണാത്ത അവസ്ഥ വന്നിരിക്കുന്നു. ഇങ്ങനെ പോയാൽ 2019 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയമേറ്റ് വാങ്ങും. സാമ്നയിലെ ലേഖനത്തിൽ ശിവസേന ആഞ്ഞടിച്ചു.
20 വർഷത്തോളമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി അധികാരത്തിലേക്ക് തിരിച്ച് വരുന്നത് വലിയ കാര്യമല്ല, വേെട്ടടുപ്പിൽ പരാജയപ്പെെട്ടങ്കിലും ഗുജറാത്തിലെ യഥാർത്ഥ വിജയികൾ കോൺഗ്രസ്സാണ്, ബിജെപിയുടെ വിജയത്തേക്കാൾ അവിടെ ചർച്ച െചയ്യപ്പെട്ടത് രാഹുൽ ഗാന്ധിയുടെ കുതിപ്പാണെന്നും ശിവസേന പറയുന്നു.
നോട്ട് നിരോധനത്തിലൂടെ ബിജെപി പാവങ്ങളുടെ പോക്കറ്റ് കാലിയാക്കിയെന്നും ലേഖനം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
