Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ ഒളിച്ചു...

കർണാടകയിൽ ഒളിച്ചു താമസിച്ച ഗുജറാത്ത്​ എം.എൽ.എമാർ നാട്ടിലെത്തി

text_fields
bookmark_border
gujarat-mla-to-ahmmadabad
cancel

അഹമ്മദാബാദ്​: കൂ​റു​മാ​റ്റം ത​ട​യാ​ൻ ക​ർ​ണാ​ട​ക​യി​ലെ റി​സോ​ർ​ട്ടി​ൽ ‘ഒ​ളി​പ്പി​ച്ച’ ഗു​ജ​റാ​ത്ത് എം.​എ​ൽ.​എ​മാ​ർ നാ​ട്ടി​ൽ മടങ്ങിയെത്തി. തിങ്കളാഴ്​ച പുലർച്ചെ അഹമ്മദാബാദി​െല സർദാർ വല്ലഭായ്​ പ​േട്ടൽ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ ആനന്ദിലെ ഒരു സ്വകാര്യ റിസോർട്ടിലേക്ക്​ മാറ്റി. രണ്ടു ബാച്ചുകളായിട്ടായിരിക്കും എം.എൽ.എ മാർ മടങ്ങുക എന്നായിരുന്നു ആദ്യം കിട്ടിയ വാർത്ത. എന്നാൽ ഇന്ന്​ പുലർച്ചെ എല്ലാവരും അഹമ്മദാബാദി​െലത്തി. പൊലീസ്​ അകമ്പടിയോ​െട ഇവരെ റിസോർട്ടിലേക്ക്​ മാറ്റി. 

ഗു​ജ​റാ​ത്തി​ലെ ഒ​ഴി​വു​വ​ന്ന മൂ​ന്നു രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലൊ​ന്നി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​​​​​െൻറ ജ​യം ഉ​റ​പ്പാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​​​​​െൻറ 44 എം.​എ​ൽ.​എ​മാ​രെ ക​ർ​ണാ​ട​ക​യി​ലെ റി​സോ​ർ​ട്ടി​ൽ ഒളിപ്പിച്ചു താമസിപ്പിച്ചിരുന്നത്. ചൊ​വ്വാ​ഴ്ച​യാ​ണ് നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്. ഗു​ജ​റാ​ത്തി​ൽ ഒ​ഴി​വു​വ​രു​ന്ന മൂ​ന്നു സീ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ ബി.​ജെ.​പി വി​ജ​യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നി​ൽ കോ​ൺ​ഗ്ര​സി​നും അ​നാ​യാ​സം ജ​യി​ക്കാ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​റു കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​ത്. ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രെ ചാ​ക്കി​ട്ടു​ പി​ടി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ഹൈ​ക​മാ​ൻ​ഡ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലേ​ക്ക് ജൂ​ലൈ 29നാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്.

ബം​ഗ​ളൂ​രു ബി​ഡ​ദി​യി​ലു​ള്ള ഈ​ഗി​ൾ​ട​ൺ ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ലായിരുന്നു ഇവരെ പാ​ർ​പ്പി​ച്ച​ിരുന്നത്​. പ്ര​തി​ദി​നം അ​ഞ്ചു ​ല​ക്ഷം രൂ​പ​യാ​ണ് റി​സോ​ർ​ട്ടി​ൽ എം.​എ​ൽ.​എ​മാ​രു​ടെ താ​മ​സ​ത്തി​നു​ വേ​ണ്ടി ചെ​ല​വ​ഴി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajya sabha electionmalayalam newsCongress MLAGujarat MLABengalura resortBJPBJP
News Summary - gujarat MLAs return to Own Places - India news
Next Story