Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jignesh Mevani
cancel
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ...

ഗുജറാത്തിലെ ദലിതർക്കെതിരായ​ ആക്രമണം; പ്ര​േക്ഷാഭം ആരംഭിക്കാനൊരുങ്ങി ജിഗ്​നേഷ്​ മേവാനി

text_fields
bookmark_border

ഗാന്ധിനഗർ: ഗുജറാത്തിൽ ക്ഷേത്ര ദർശനം നടത്തിയ ആറംഗ ദലിത്​ കുടുംബത്തെ തല്ലിചതച്ച സംഭവത്തിൽ പ്രക്ഷോഭവുമായി ഗുജറാത്ത്​ എം.എൽ.എ ജിഗ്​നേഷ്​ മേവാനി. കച്ച്​ ജില്ലയിലെ ഗാന്ധിധാം നഗരത്തിന്​ സമീപത്തെ നേർ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രദർശനം നടത്തിയ ആറംഗ കുടുംബ​ത്തെ 20ഓളം പേർ ചേർന്ന്​ ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവത്തിൽ നവംബർ രണ്ടുമുതലാണ്​ മേവാനിയുടെ പ്രക്ഷോഭം ആരംഭിക്കുക. നവംബർ രണ്ടിന്​ ആമിർ ഗ്രാമത്തിലെ ക്ഷേത്രത്തിൽ ദലിതർക്കൊപ്പം സന്ദർശനം നടത്തും. ദലിതർക്കെതിരെ ആക്രമണം അരങ്ങേറു​േമ്പാൾ മാത്രം​ സർക്കാർ പ്രതികരിക്കുന്നത്​ എന്താണെന്നും ദലിതരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത്​ എന്തുകൊണ്ടാണെന്നും ജിഗ്​നേഷ്​ മേവാനി ചോദിച്ചു.

'ദലിത്​ എം.എൽ.എ അധികാരത്തിലിരിക്കുന്ന റാപ്പർ പോലുള്ള സ്​ഥലത്ത്​ നടക്കുന്ന ഇത്തരം ആക്രമണം എങ്ങനെ സഹിക്കും​?' -ജിഗ്​നേഷ്​ മേവാനി ചോദിച്ചു.

ക്രൂരമായ ആക്രമണത്തിന്​ ഇരയായ കുടുംബത്തിന്​ 21 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​. ഇത്തരം അക്രമങ്ങൾ സംസ്​ഥാനത്ത്​ അനുവദിക്കില്ലെന്നും ഗുജറാത്ത്​ സാമൂഹ്യ നീതി വകുപ്പ്​ മന്ത്രി പ്രദീപ്​ പർമാർ പറഞ്ഞു. സംഭവത്തിൽ അഞ്ച​ുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു.

ഒക്​ടോബർ 26നാണ്​ കേസിന്​ ആസ്​പദമായ സംഭവം. ആറംഗ കുടുംബത്തെ ​20ഓളം ഗ്രാമവാസികൾ ക്ഷേത്രത്തിൽ​ പ്രവേശിച്ചുവെന്നാരോപിച്ച്​ ക്രൂരമായി തല്ലിചതക്കുകയായിരുന്നു. കർഷക കുടുംബത്തിന്‍റെ കൃഷിയും ഇവർ നശിപ്പിക്കുകയും ചെയ്​തിരുന്നു.

ദലിതനായ ഗോവിന്ദ്​ വഗേലയും കുടുംബവും ഒക്​ടോബർ 20നാണ്​ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്​. ഇത്​ പ്രദേശത്തെ ഒരു കൂട്ടം ഹിന്ദുക്കളെ രോഷാകുലരാക്കി. ആദ്യം വ​േഗലയുടെ ഫാമിലെ കൃഷികൾ നശിപ്പിച്ചു. ഇതിനെതിരെ പ്രത​ിഷേധിച്ചപ്പോഴായിരുന്നു ക്രൂരമായ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jignesh MevaniDalit Atrocitygujrat dalit attack
News Summary - Gujarat MLA Jignesh Mevani to launch agitation after Dalit family attacked during temple visit
Next Story