Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവഭക്തനെന്ന്​ തെളിയിക്കാൻ രാഹുലിന്​​ വിഷം നൽകണമെന്ന്​ ബി.ജെ.പി മന്ത്രി

text_fields
bookmark_border
ganapat-vasava
cancel

സൂറത്ത്​: കോൺ​ഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ഗുജറാത്തിലെ ബി.ജെ.പി മന്ത്രി ഗണപത്​ വ ാസവ. രാഹുൽ ഗാന്ധി ശരിയായ ശിവഭക്തനാണെന്ന്​ തെളിയിക്കാൻ കോൺഗ്രസ്​ പ്രവർത്തകർ അദ്ദേഹത്തിന്​ വിഷം നൽകണമെന്ന്​ ഗ ണപത്​ വാസവ പറഞ്ഞു.

‘‘രാഹുൽ ഗാന്ധി ശിവഭഗവാൻെറ അവതാരമാണെന്നാണ് കോൺഗ്രസുകാർ അവകാശപ്പെടുന്നത്​. പരമശിവൻ ജനങ്ങളെ രക്ഷിക്കാനായി വിഷം കഴിച്ചതുപോലെ രാഹുൽഗാന്ധിയെക്കൊണ്ട് കോൺഗ്രസ്​ പ്രവർത്തകർ​ 500ഗ്രാം വിഷം കഴി​പ്പിക്കണം. ശിവഭഗവാനെ പോലെ അദ്ദേഹം വിഷം കഴിച്ചിട്ടും ജീവിച്ചിരിക്കുകയാണെങ്കിൽ രാഹുൽഗാന്ധി പരമശിവൻെറ അവതാരമാണെന്ന്​ ഞങ്ങൾ വിശ്വസിക്കാം’’ -വാസവ പറഞ്ഞു.​

ബി.ജെ.പി നേതാവ്​ കമാൽ പ​ട്ടേൽ നേരത്തെ സമാനമായ പരാമർശം നടത്തിയിരുന്നു. രാഹുൽ ഉറച്ച ശിവഭക്തനാണെങ്കിൽ അ​ദ്ദേഹം വിഷം പാനം ചെയ്യണമെന്നായിരുന്നു കമാൽ പ​ട്ടേൽ പറഞ്ഞത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gujarat minister asks congress workers to make shiva devotee rahul consume poison -india news
Next Story