Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'താൻ വിഷ്​ണുവി​െൻറ...

'താൻ വിഷ്​ണുവി​െൻറ അവതാരം'; ഗ്രാറ്റുവിറ്റി നൽകിയില്ലെങ്കിൽ വരൾച്ചയെന്ന്​ ഗുജറാത്തുകാരൻ

text_fields
bookmark_border
Rameshchandra Fefar
cancel

അഹ്​മദാബാദ്​: താൻ മഹാവിഷ്​ണുവി​െൻറ അവസാനത്തെ അവതാരമായ കലക്കിയാണെന്നും ത​െൻറ ഗ്രാറ്റുവിറ്റി ഉടൻ അനുവദിച്ച്​ തന്നില്ലെങ്കിൽ ദിവ്യശക്​തി ഉപയോഗിച്ച്​ ലോകത്ത്​ കടുത്ത വരൾച്ച സൃഷ്​ടിക്കുമെന്നും ഗുജറാത്തിലെ മുൻ സർക്കാർ ഉദ്യോഗസ്​ഥനായ രമേശ്​ചന്ദ്ര ഫേഫാർ. ദീർഘകാലം ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്ന്​ ഇയാൾക്ക്​ സർക്കാർ റിട്ടയർമെൻറ്​ അനുവദിച്ച്​ നൽകിയിരുന്നു.

സർക്കാറിൽ ഇരിക്കുന്ന പിശാചുക്കൾ അയാളുടെ 16 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും ഒരു വർഷത്തെ ശമ്പള ഇനത്തിൽ മറ്റൊരു 16 ലക്ഷം രൂപയും തടഞ്ഞുകൊണ്ട് ഉപദ്രവിക്കുന്നതായി ജലവിഭവ വകുപ്പ്​ സെക്രട്ടറിക്കയച്ച കത്തിൽ ഫേഫാർ പറയുന്നു.

സർദാർ സരോവർ പുനർവാസ്വത്​ ഏജൻസിയുടെ സൂപ്രണ്ട്​ എൻജിനിയറായിട്ടായിരുന്നു ഫേഫാറിനെ ജലവിഭവ വകുപ്പ്​ നിയമിച്ചിരുന്നത്​. നർമദ ഡാം പ്രൊജക്​ട്​ പ്രതികൂലമായി ബാധിച്ച കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഏജൻസിയുടെ ചുമതല. എട്ട്​ മാസത്തിനിടെ 16 ദിവസം മാത്രം​ ഓഫീസിൽ ഹാജരായതിീന്​ 2018ൽ ഇദ്ദേഹത്തിന്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരുന്നു.

'ഫേഫർ ജോലി ചെയ്യാതെയാണ്​ ശമ്പളം ചോദിക്കുന്നത്​. കൽക്കി അവതാരമായതിനാലും ഭൂമിയിൽ മഴ പെയ്യിപ്പിക്കാൻ ശ്രമിക്കുന്നതിനാലുമാണ് തനിക്ക് പ്രതിഫലം നൽകേണ്ടതെന്നാണ്​ അദ്ദേഹം പറയുന്നതെന്ന്​ ജലവിഭവ വകുപ്പ്​ സെക്രട്ടറി എം. കെ ജാദവ് പറഞ്ഞു. കലക്കി അവതാരത്തി​െൻറ സാന്നിധ്യം ഉള്ളതിനാലാണ്​ കഴിഞ്ഞ രണ്ട്​ പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നല്ല മഴ ലഭിച്ചതെന്നും ഫേഫാർ കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratdroughtgratuityKalki avatar
News Summary - Gujarat Man says he is Vishnu's Incarnation and Warns Of Drought If Gratuity Not Paid
Next Story