മകന്‍റെ പിറന്നാളിന് റോഡ് ബ്ലോക്ക് ചെയ്ത് പടക്കം പൊട്ടിച്ച് വ്യവസായി, കേസെടുത്ത് പൊലീസ് -VIDEO
text_fieldsസൂറത്ത്: ഗുജറാത്തിൽ മകന്‍റെ പിറന്നാളിന് റോഡ് ഗതാഗതം സ്തംഭിപ്പിച്ച് പടക്കം പൊട്ടിച്ച് ആഘോഷിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസംബർ 21നാണ് 58കാരനായ ഇസാർദറും മറ്റുചിലരും ചേർന്ന് സൂറത്തിലെ ദുമാസിൽ, നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പടക്കംപൊട്ടിച്ച് ആഘോഷിച്ചത്. ഹോണടിച്ച വാഹനത്തിനു നേരെ പടക്കം ചൂണ്ടുന്നതിന്‍റെ ഉൾപ്പെടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസാർദറിന്‍റെ മകന്‍റെ 19-ാം പിറന്നാളിനാണ് സംഭവം.
തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ച ഇസാർദർ, മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാകുന്ന ആഘോഷങ്ങൾ മേഖലയിൽ ഉണ്ടാകാറുണ്ടെന്നും ആർക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാറില്ലെന്നും പറഞ്ഞു. തന്‍റെ പ്രതിഛായ തകർക്കാൻ എതിരാളികൾ ദൃശ്യം പകർത്തി പ്രചരിപ്പിച്ചു. താനൊരു സെലിബ്രിറ്റി ആണെന്നും അഞ്ച് മിനിറ്റ് റോഡ് ബ്ലോക്ക് ചെയ്തത് അത്രവലിയ കുറ്റകൃത്യമാണോ എന്നും ഇയാൾ ചോദിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടാകുന്ന ഇത്തരം ആഘോഷങ്ങൾ പാടില്ലെന്ന കമീഷണറുടെ ഉത്തരവിന് വിരുദ്ധമാണ് ഇസാർദറിന്‍റേതെന്ന് കാണിച്ചാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

