സഹപ്രവർത്തകയോട് കയർത്ത ഗുജറാത്ത് ജഡ്ജി മാപ്പുപറഞ്ഞു
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് ഹൈകോടതിയിൽ വിധി പ്രസ്താവിക്കുന്നതിനിടെ സഹപ്രവർത്തകയായ ജഡ്ജിയോട് തട്ടിക്കയറിയ ജസ്റ്റിസ് ബിരേൻ വൈഷ്ണവ് മാപ്പു പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ബെഞ്ചിൽ ജസ്റ്റിസ് മൗന ഭട്ടിനോട് ബിരേൻ വൈഷ്ണവ് ക്ഷുഭിതനായത്.
യൂട്യൂബ് ചാനലിൽ ഈ രംഗങ്ങളുടെ വിഡിയോ അപ് ലോഡ് ചെയ്തതിനാൽ സമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. തെറ്റുപറ്റിയതിൽ ഖേദിക്കുന്നതായി ബുധനാഴ്ച കോടതി നടപടികൾ തുടങ്ങിയപ്പോൾ ബിരേൻ വൈഷ്ണവ് പറഞ്ഞു.
പിറുപിറുക്കരുതെന്നും നിങ്ങൾ പ്രത്യേകം ഉത്തരവിടൂ എന്നും ജസ്റ്റിസ് മൗന ഭട്ടിനോട് ക്ഷുഭിതനായി പറഞ്ഞ ബിരേൻ വൈഷ്ണവ് കോടതി മുറി വിട്ടുപോകുന്നതായും വിഡിയോയിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

