ഗുജറാത്തിലെ വ്യാജമദ്യ ദുരന്തം മരണം 40ആയി, 10പേർ അറസ്റ്റിൽ
text_fieldsRepresentational image
അഹമ്മദാബാദ്: ഗുജറാത്തിലെ ബോട്ടട് ജില്ലയിൽ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. 12മണിക്കൂറിനിടെ ഏഴ് പേർ മരിച്ചതോടെയാണ് മണസംഖ്യ 40ആയി ഉയർന്നത്. മരിച്ചവരിൽ 31പേർ ബോട്ടാഡ് സ്വദേശികളായിരുന്നെന്നും ഒമ്പത്പേർ ധന്ധുകയിൽ നിന്നുള്ളവരാണെന്നും അധികൃതർ അറിയിച്ചു. 50 ഓളം പേർ ഭാവ്‌നഗർ, ബോട്ടാഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യത്തിന് പകരം മീഥൈൽ നൽകിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ സംഭവത്തിൽ 10പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പിന്‍റു, ജയേഷ് അലിയ രാജു, സഞ്ജെയ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മീഥൈൽ വിൽക്കുന്ന കമ്പനിയുടെ മാനേജറാണ് ജയേഷ്. ഇയാൾ കമ്പനിയിൽ നിന്ന് മീഥൈൽ കടത്തുകയും മറ്റ് രണ്ട് പേർക്ക് നൽകുകയുമായിരുന്നു. ഇത്തരത്തിൽ 200 ലിറ്റർ മീഥൈലാണ് ഇവർ കടത്തിയത്. തുടർന്ന് വെള്ളത്തിൽ മീഥെയിൽ ആൽക്കഹോൾ ചേർക്കുകയും അത് നാട്ടുകാർക്ക് വിൽക്കുകയുമായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളായ 302(കൊലപാതകം), 328(വിഷം ഉപയോഗിച്ചുള്ള അക്രമണം), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം 20പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ 10പേർ അറസ്റ്റിലായി.
സംഭവത്തിൽ അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്‍റെയും ഗുജറാത്ത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെയും നതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

