Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടീസ്​റ്റയുടെ...

ടീസ്​റ്റയുടെ അറസ്​റ്റ്​ ജൂൺ 13 വരെ തടഞ്ഞു

text_fields
bookmark_border
ടീസ്​റ്റയുടെ അറസ്​റ്റ്​ ജൂൺ 13 വരെ തടഞ്ഞു
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്​​റ്റ സെ​റ്റ​ൽ​വാ​ദ്, ഭ​ർ​ത്താ​വ്​ ജാ​വേ​ദ്​ ആ​ന​ന്ദ്​ എ​ന്നി​വ​ർ​ക്ക്​ അ​റ​സ്​​റ്റി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണം ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ജൂ​ൺ 13 വ​രെ നീ​ട്ടി. 1.4 കോ​ടി​യു​ടെ ഫ​ണ്ട്​ തി​രി​മ​റി കേ​സി​ലാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്​​റ്റി​സ്​ ബി​ര​ൻ വൈ​ഷ്​​ണ​വ്​ ആ​ണ്​ അ​റ​സ്​​റ്റ്​ ത​ട​ഞ്ഞ്​ ഉ​ത്ത​ര​വി​ട്ട​ത്.

കേ​സി​ൽ അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ ജൂ​ൺ 12ലേ​ക്ക്​ മാ​റ്റി. ഇ​രു​വ​രു​ടെ​യും അ​റ​സ്​​റ്റി​ൽ​നി​ന്നു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം  മേ​യ്​ ര​ണ്ടി​ൽ​നി​ന്ന്​ മേ​യ്​ 31ലേ​ക്ക്​ ക​ഴി​ഞ്ഞ മാ​സം സു​പ്രീം​കോ​ട​തി മാ​റ്റി​യി​രു​ന്നു. ഇൗ ​കാ​ല​യ​ള​വി​നു​ള്ളി​ൽ ഇ​രു​വ​രും ഗു​ജ​റാ​ത്തി​ലെ കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നും ആ ​കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

ടീ​സ്​​റ്റ​യും ജാ​വേ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന (എ​ൻ.​ജി.​ഒ) ‘സ​ബ്​​രം​ഗ്​ ട്ര​സ്​​റ്റി’​​​​െൻറ പേ​രി​ലു​ള്ള ഫ​ണ്ട്​ ത​ട്ടി​പ്പ്​ കേ​സി​ൽ കീ​ഴ്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​രു​വ​രും ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്രം അ​നു​വ​ദി​ച്ച തു​ക ടീ​സ്​​റ്റ​യും ഭ​ർ​ത്താ​വും സ്വ​ന്തം നി​ല​യി​ൽ ചെ​ല​വ​ഴി​ച്ചു​വെ​ന്ന്​ കാ​ണി​ച്ച്​ ക്രൈം​ബ്രാ​ഞ്ച്​ ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ എ​തി​ർ​ത്തി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teesta setalvadmalayalam newsjaved anand
News Summary - Gujarat HC extends relief from arrest to Teesta Setalvad till 13 June-india news
Next Story