Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഞാൻ വിഷ്​ണുവി​െൻറ...

‘ഞാൻ വിഷ്​ണുവി​െൻറ അവതാരം​; ഒാഫീസിൽ വരാനാവില്ല’- ഉദ്യോഗസ്​ഥ​െൻറ മറുപടി വൈറൽ

text_fields
bookmark_border
‘ഞാൻ വിഷ്​ണുവി​െൻറ അവതാരം​; ഒാഫീസിൽ വരാനാവില്ല’- ഉദ്യോഗസ്​ഥ​െൻറ മറുപടി വൈറൽ
cancel

അഹമ്മദാബാദ്​: മഹാവിഷ്​ണുവി​​​െൻറ പത്താമത്തെ അവതാരമായ കൽക്കിയാണ്​ തനെന്നും അതിനാൽ ഇനി മുതൽ ഒാഫീസിൽ വരാനാവില്ലെന്നും ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്​ഥ​​​െൻറ വാദം. സർദാർ സരോവർ പുനർവാസ്​വദ്​ ഏജൻസിയിൽ(എസ്​.എസ്​.പി.എ) സൂപ്രണ്ടിങ്​ എഞ്ചിനീയറായ രമേഷ്​ചന്ദ്ര ഫെഫാർ ആണ്​ വിഷ്​ണുവി​​​െൻറ അവതാരമായതിനാൽ ജോലിക്ക്​ വരാൻ സാധിക്കില്ലെന്ന്​ അറിയിച്ചത്​. അനധികൃതമായി ഏറെ കാലം അവധിയെടുത്തിനെ തുടർന്ന്​ ലഭിച്ച കാരണം കാണിക്കൽ നോട്ടീസിനാണ്​ ഫെഫാർ ഇത്തരത്തിൽ മറുപടി നൽകിയത്​. 

‘‘നിങ്ങൾ വിശ്വസിച്ചില്ലെങ്കിൽ പോലും പറയുകയാണ്​ ഞാൻ മഹാവിഷ്​ണുവി​​​െൻറ പത്താമ​െത്ത അവതാരമാണ്. വരും ദിവസങ്ങളിൽ ഞാനത്​ തെളിയിക്കും’’ അദ്ദേഹം മറുപടിയിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസും അതിനുള്ള മറുപടിയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​.

ലോക മനസാക്ഷിയിൽ മാറ്റം വരുത്തുന്നതിനായി താൻ വ്രതത്തിലാണ്​. അത്​ ഒാഫീസിലിരുന്നു ചെയ്യാൻ സാധിക്കില്ല. ത​​​െൻറ വ്രതം ​െകാണ്ട് ഇന്ത്യയിൽ നല്ല മഴക്കാലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെ ഒാഫീസിലിരുത്തി സമയം കളയുന്നതാണോ അല്ലെങ്കിൽ രാജ്യ​െത്ത വരൾച്ചയിൽ നിന്ന്​ രക്ഷിക്കാനായി ചില പ്രവർത്തനങ്ങൾ ചെയ്യുന്നതാണോ ഏജൻസിക്ക്​ പ്രധാനമെന്ന്​ എസ്​.എസ്​.പി.എ തീരുമാനിക്കണമെന്നും ഫെഫാർ പറഞ്ഞു. 

2010 മാർച്ചിൽ ഒാഫീസിലിരിക്കുമ്പോഴാണ്​ താൻ കൽക്കി അവതാരമാണെന്ന്​ തിരിച്ചറിയുന്നത്​. അന്നു മുതൽ തനിക്ക്​ ദൈവീക ശക്തിയുണ്ടെന്ന്​ ഫെഫാർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തിനിടെ 16 ദിവസങ്ങളിൽ മാത്രമാണ്​ ഫെഫാർ ഒാഫീസിൽ എത്തിയതെന്നാണ്​ അദ്ദേഹത്തിന്​ നൽകിയ 
നോട്ടീസിൽ ആരോപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lord Vishnugujaratmalayalam newsKalkiGovernment Officer
News Summary - Gujarat Government Officer Claims That He is Kalki, the 10th avatar of Lord Vishnu - India News
Next Story