Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത് പത്താം...

ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷയിൽ കൂട്ടത്തോൽവി; 63 വിദ്യാലയങ്ങളിൽ സംപൂജ്യ തോൽവി

text_fields
bookmark_border
ഗുജറാത്ത് പത്താം ക്ലാസ് പരീക്ഷയിൽ കൂട്ടത്തോൽവി; 63 വിദ്യാലയങ്ങളിൽ സംപൂജ്യ തോൽവി
cancel

ഗാന്ധിനഗർ: ഗുജറാത്ത് ഹയർസെക്കണ്ടറി ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 63 വിദ്യാലയങ്ങളിൽ സംപൂജ്യ തോൽവി. സെക ്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിലാണ് ഒരു വിദ്യാർഥിക്ക് പോലും ജയിക്കാൻ കഴിയാതെ വന്നത്.

66.97 ശതമാനമാണ് മൊത്തം വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 67.5 ശതമാനമായിരുന്നു. 8,22,823 വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 5,51,023 പേർ വിജയിച്ചു- ബോർഡ് ചെയർമാൻ എ.ജെ ഷായാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.

63 വിദ്യാലയങ്ങളിൽ നിന്ന് ഒരു വിദ്യാർഥിക്ക് പോലും വിജയിക്കിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. 366 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ 88.11 ശതമാനം വിജയമുണ്ട്. ഹിന്ദി മീഡിയത്തിൽ 72.66 ശതമാനമാണ് വിജയം. ഗുജറാത്തി മീഡിയം സ്കൂളുകളിൽ 64.58 ശതമാനം മാത്രമാണ് വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratschoolsmalayalam newsGujarat exam results
News Summary - Gujarat exam results: Not even one student passed from 63 schools- india news
Next Story