ദലിതർ പേരിനൊപ്പം സിൻഹ് എന്ന് ചേർക്കണം; ഗുജറാത്തിൽ പുതിയ വിപ്ലവം
text_fieldsഅഹമ്മദാബാദ്: ദലിത് യുവാക്കൾ പേരിനൊപ്പം ഉന്നത ജാതിപ്പേരായ സിൻഹ് എന്ന് ചേർക്കണമെന്ന് ഗുജറാത്തിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം. ദലിതുകളുെട അഭിമാനം ഉയർത്തുന്നതിനുവേണ്ടിയുള്ള പോരാട്ടമാണിെതന്നും സമൂഹ മാധ്യമ സന്ദേശങ്ങൾ വ്യക്തമാക്കുന്നു.
മെയ് 10ന് മൗലിക് ജാവേദ് എന്ന 22കാരൻ ഫേസ്ബുക്ക് പ്രൊഫൈലിൽ സിൻഹ് എന്ന ചേർത്തതോടെയാണ് പ്രചാരണങ്ങൾക്ക് തുടക്കമായത്. തെൻറ ആത്മാഭിമാനം ഉയർത്തുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും മൗലിക് പറഞ്ഞു. എന്നാൽ ഇൗ നടപടി രജ്പുത് വിഭാഗങ്ങളുടെ രോഷത്തിനിടവെച്ചു. തുടർന്ന് ഇരു സമുദായങ്ങളും തമ്മിൽ സംഘർഷമുണ്ടാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗുജറാത്തിയിൽ സിംഹം എന്നർഥം വരുന്നതാണ് സിൻഹ് എന്ന വാക്ക്. പേരിൽ നിന്ന് ഇൗ വാക്ക് നീക്കം ചെയ്യണമെന്നായിരുന്നു ഉന്നത ജാതിക്കാർ മൗലിക് ജാവേദിനോട് ആവശ്യെപ്പട്ടത്. അതോടെ ദലിതുകൾ പേരിെനാപ്പം സിൻഹ് എന്ന് ഉപയോഗിക്കാനാവശ്യപ്പെട്ട് ജാവേദിെൻറ സുഹൃത്തുക്കൾ പ്രചാരണം നടത്തുകയായിരുന്നു. ഇതനുസരിച്ച് പലരും പേരിനൊപ്പം സിൻഹ് എന്ന് ചേർത്ത് ഫേസ്ബുക്ക് പ്രൊഫൈലിലടക്കം മാറ്റം വരുത്തി. 15 കാരനായ രാഹുൽ ജാവേദ് തെൻറ പേര് രാഹുൽ സിൻഹ് ജാവേദ് എന്നാക്കിയെന്ന് പ്രഖ്യാപിച്ചതോടെയാണ് പലരും ഇൗ വഴിയിലേക്ക് തിരിഞ്ഞത്.
എന്നാൽ ദലിതരുടെ പുതിയ പോരാട്ടം രജ്പുത് വിഭാഗത്തിനിടയിൽ വൻ പ്രതിഷേധത്തിനാണ് ഇടവെച്ചത്. പലൻപുരിൽ 23കാരൻ പേരിനൊപ്പം സിൻഹ് ചേർക്കുന്നത് ചടങ്ങായി ആഘോഷിച്ചതിൽ ക്ഷുഭിതരായ ഉന്നതകുലജാതർ യുവാവിെൻറ മീശയും താടിയും വടിപ്പിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പേര് അവനവെൻറ ഇഷ്ടമാണെന്നും ദലിതനാണെന്നതിനാൽ ആർക്കും അത് തടയാൻ അവകാശമില്ലെന്നും ദലിത് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
