Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ കേന്ദ്രമന്ത്രി ഭരത് സിങ് സോളങ്കിക്കെതിരെ ഗാർഹിക പീഡന ആരോപണവുമായി ഭാര്യ

text_fields
bookmark_border
സോയങ്കിക്കെതിരെ ഭാര്യ ബോർസാദ് കോടതിയിൽ ഹരജി സമർപ്പിച്ചു
മുൻ കേന്ദ്രമന്ത്രി ഭരത് സിങ് സോളങ്കിക്കെതിരെ ഗാർഹിക പീഡന ആരോപണവുമായി ഭാര്യ
cancel
Listen to this Article

ഗാന്ധിനഗർ: മുൻ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോൺഗ്രസിലെ മുതിർന്ന നേതാവുമായ ഭരത് സിങ് സോളങ്കിക്കെതിരെ ഗാർഹിക പീഡന ആരോപണവുമായി ഭാര്യ രേഷ്മ പട്ടേൽ. സോയങ്കിക്കെതിരെ ഭാര്യ ബോർസാദ് കോടതിയിൽ ഹരജി സമർപ്പിച്ചു.

സോളങ്കി തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതായി ഭാര്യ ആരോപിച്ചു. കോൺഗ്രസ് നേതാവും ഭാര്യയും തമ്മിൽ വർഷങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്കൊടുവിൽ ഇരുവരും വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു.

പാർട്ടിയിലെ തന്നെ ഒരു വനിത അംഗവുമായി സോളങ്കിക്ക് രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കടക്കം രേഷ്മ കത്തയച്ചിരുന്നു. സോളങ്കി തന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുലിനയച്ച കത്തിൽ രേഷ്മ കുറ്റപ്പെടുത്തി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നും അവർ ആരോപിച്ചു.

രണ്ട് തവണ ഗുജറാത്തിലെ പാർട്ടി അധ്യക്ഷ സ്ഥാനം വഹിച്ച സോളങ്കിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നേരിട്ട രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarat Congress leader's wife accuses him of domestic violence
Next Story