Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയെ അയോഗ്യനാക്കി
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്തിൽ അസാധുവായ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിച്ച് ജയിച്ച സ്വതന്ത്ര എം.എൽ.എയെ ഗവർണർ അയോഗ്യനാക്കി. മോർവ ഹഡാഫ് പട്ടികവർഗ മണ്ഡലത്തിൽനിന്ന് വിജയിച്ച ഭുപേന്ദ്ര കാന്തിനെയാണ് ഗവർണർ ഒ.പി കോഹ്ലി അയോഗ്യനാക്കിയത്.
ഉത്തരവ് നിയമസഭ സ്പീക്കർക്ക് കൈമാറി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭുപേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തേ ഹൈകോടതിയെ സമീപിച്ചപ്പോൾ വിധി എതിരായിരുന്നു.
Next Story