വാഹനം കേടായി, ഗൈഡ് മുങ്ങി; കടുവ സംരക്ഷണ കേന്ദ്രത്തിൽ ഇരുട്ടിൽ ശ്വാസമടക്കി സഞ്ചാരികൾ കഴിഞ്ഞത് ഒന്നര മണിക്കൂർ
text_fieldsജയ്പൂർ: കടുവകൾക്ക് പ്രശസ്തമായ രൺതംബോർ നാഷണൽ പാർക്കിൽ സഞ്ചാരികളെ ഉപേക്ഷിച്ച് ഗൈഡ് കടന്നു കളഞ്ഞു. ഭീതി ജനകമായ അന്തരീക്ഷത്തിൽ മണിക്കൂറുകൾ തരണം ചെയ്തത് 20 പേർ.
പാർക്കിലൂടെയുള്ള യാത്രാമധ്യേ വാഹനം കേടാകുകയും ഗൈഡ് വാഹനത്തിലുണ്ടായിരുന്നവരെ അവിടെ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. സംഘത്തിൽ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് 6 മണിക്കാണ് വിനോദ സഞ്ചാരികളുമായി പോയ വാഹനം കേടാകുന്നത്. മറ്റൊരു വാഹനവുമായി എത്താമെന്ന് പറഞ്ഞാണ് ഗൈഡ് പോയതെന്നും തങ്ങളോട് ഇയാൾ മോശമായി പെരുമാറിയെന്നും സഞ്ചാരികൾ ആരോപിച്ചു. വൈകിട്ട് 6 മുതൽ 7.30 വരെയാണ് ശ്വാസമടക്കി ഇവർക്ക് പാർക്കിന് നടുവിൽ കഴിയേണ്ടി വന്നത്.
പാർക്കിനുള്ളിൽ രാത്രിയിൽ സഞ്ചാരികളുടെ വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് വിഷയം പുറംലോകം അറിയുന്നത്. സംഭവത്തിൽ നാഷണൽ പാർക്കധികൃതർ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ മൂന്ന് ഡ്രൈവർമാരെയും ഗൈഡിനെയും ജോലിയിൽ നിന്ന് വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

