Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ എം.പിമാർക്ക്​...

പുതിയ എം.പിമാർക്ക്​ സർക്കാർ വസതികൾ; ഹോട്ടൽ താമസമില്ല

text_fields
bookmark_border
snehalata
cancel
camera_alt???????????? ???????????????

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്ന​ശേ​ഷം ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന നി​യു​ക്ത എം.​പി​മാ​ർ​ക്ക്​ ഹോ​ട് ട​ലു​ക​ളി​ൽ താ​മ​സം ഒ​രു​ക്കി​ല്ലെ​ന്നും വി​വി​ധ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ലും ലോ​ക്​​സ​ഭ​യു​ടെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​യി​രി​ക്കും ഇ​വ​രെ താ​മ​സി​പ്പി​ക്കു​ക​യെ​ന്നും ലോ​ക്​​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്​​നേ​ഹ​ല​ത ശ്രീ​വാ​സ്​​ത​വ അ​റി​യി​ച്ചു.

വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലെ താ​മ​സം വ​ൻ ചെ​ല​വ്​ വ​രു​ത്തി​വെ​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇ​നി മു​ത​ൽ ഇൗ ​രീ​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 2014ൽ 300 ​എം.​പി​മാ​രാ​ണ്​ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​വ​ർ​ക്ക്​ താ​മ​സ​മൊ​രു​ക്കാ​ൻ 30 കോ​ടി​യാ​ണ്​ ചെ​ല​വാ​യ​ത്. നി​ല​വി​ൽ താ​മ​സി​ക്കു​ന്ന എം.​പി​മാ​ർ അ​വ​രു​ടെ വ​സ​തി ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ത്ത​തും പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്​​ടി​ക്കു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.

ഇതേത്തു​ട​ർ​ന്നാ​ണ്​ 88 പു​തി​യ ​കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഇ​തി​ൽ 100 എം.​പി​മാ​ർ​ക്ക്​ താ​മ​സി​ക്കാ​നാ​കും. 265ഒാ​ളം എം.​പി​മാ​രെ സ​ർ​ക്കാ​റി​​െൻറ മ​റ്റ്​ വ​സ​തി​ക​ളി​ൽ താ​മ​സി​പ്പി​ക്കു​മെ​ന്നും സ്​​നേ​ഹ​ല​ത അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok sabha PollLok Sabha Electon 2019
News Summary - guest houses for new mp's-india news
Next Story