ജഡ്ജി ലോയ താമസിച്ച െഗസ്റ്റ് ഹൗസ് രേഖകൾ കാണാനില്ല
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച രേഖകളിൽ വീണ്ടും തിരുത്തലുകൾ. സുഹൃത്തിെൻറ മകളുടെ വിവാഹത്തിനായി നാഗ്പുരിലെത്തിയപ്പോൾ അദ്ദേഹം താമസിച്ച െഗസ്റ്റ് ഹൗസിലെ രജിസ്റ്ററിൽ അവിടെ വന്നതിന് തെളിവിെല്ലന്ന് വിവരാവകാശ ചോദ്യത്തിന് മറുപടി ലഭിച്ചു.
മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ സതീപ് യൂകെ നൽകിയ ചോദ്യത്തിന് മഹാരാഷ്ട്ര സർക്കാർ െഗസ്റ്റ് ഹൗസായ രവി ഭവനിൽ ബി.എച്ച്. ലോയയോ അദ്ദേഹത്തിെൻറ സഹപ്രവർത്തകരോ താമസിച്ചതിന് തെളിവില്ലെന്നാണ് മറുപടി നൽകിയിരിക്കുന്നത്. നാഗ്പുരിലെത്തിയപ്പോൾ രവി ഭവനിലാണ് താമസിച്ചെതന്നായിരുന്നു കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ നൽകിയ മൊഴിയിൽ പറയുന്നത്. കൂടാതെ, മഹാരാഷ്ട്ര നിയമ നീതിന്യായ വകുപ്പ് ജഡ്ജി ലോയക്കുവേണ്ടി െഗസ്റ്റ് ഹൗസിൽ താമസസൗകര്യം ആവശ്യപ്പെട്ട് നാഗ്പുർ പൊതുമരാമത്ത് അധികൃതർക്ക് കത്തയച്ചിരുന്നു.
നവംബർ 30ന് പുലർച്ച മുതൽ ഡിസംബർ ഒന്നിന് രാവിലെ ഏഴുമണി വരെ മുറി വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, 2014 നവംബർ 28 മുതൽ ഡിസംബർ ആറു വരെയുള്ള ദിവസങ്ങളിൽ രവി ഭനിലെ രജിസ്റ്ററിൽ ആകെ ഒരാൾ താമസിച്ചതായി മാത്രേമ രേഖപ്പെടുത്തിയിട്ടുള്ളൂ. രജിസ്റ്ററിലെ ഇൗ ദിവസങ്ങളിലെ പേജുകൾ നീക്കംചെയ്യപ്പെട്ടതായാണ് സംശയം. അതേ ദിവസം പരിസരത്തെ ഹോട്ടലുകളിലും ജഡ്ജിമാർ താമസിച്ചതായി രജിസ്റ്റർ ചെയ്തിട്ടില്ല.
എന്നാൽ, െഗസ്റ്റ് ഹൗസിൽ ആരു താമസിച്ചാലും രജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ടെന്ന് മുമ്പ് അവിടെ ജോലി ചെയ്തിരുന്ന ആറുപേർ കാരവൻ മാഗസിനോട് പറഞ്ഞു. 2014 നവംബർ ഒന്നിനാണ് ലോയ മരിച്ചത്. സുഹൃത്തായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പെങ്കടുക്കുന്നതിനായി ശ്രീകാന്ത് കുൽകർണി, എസ്.എം. മോദക്, വി.സി. ബാർദെ, രൂപേഷ് രാതി എന്നീ സഹപ്രവർത്തകർക്കൊപ്പമാണ് ലോയ നാഗ്പുരിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
