‘നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലാണിത്... ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് സഖാവ് ജെയ്ക് സി തോമസാണ്...’ -ഡൽഹി പൊലീസിന്റെ ക്രൂരത വിവരിച്ച് എ.എ. റഹീം
text_fieldsന്യൂഡൽഹി: സഞ്ചരിക്കുന്ന ഗ്വാണ്ടനാമോ ജയിലിലാണ് സമരക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ റഹീം. ജയിൽ മാതൃകയിൽ പൊലീസ് തയറാക്കിയ വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ കാണിച്ചാണ് റഹീം മാധ്യമങ്ങളോട് സംസാരിച്ചത്.
‘നാല് ചക്രങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്വാണ്ടനാമോ ജയിലാണിത്. ലോകത്ത് ഏറ്റവുമധികം കുപ്രസിദ്ധി ആർജിച്ച ഒരു ജയിലാണ് ഗ്വാണ്ടനാമോ. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ, പീഡനത്തിന്റെ കാര്യത്തിൽ ലോകത്ത് കുപ്രസിദ്ധി ആർജിച്ച ജയിൽ. അങ്ങനെയഒരു സഞ്ചരിക്കുന്ന ഗ്വാണ്ടനാമോയാണ് രാജ്യതലസ്ഥാനത്തുള്ളത്. ഇതാണോ മദർ ഓഫ് ഡെമോക്രസി?
ആളുകളെ ഇവിടുന്ന് കസ്റ്റഡിയിൽ എടുക്കുന്നു, പോകുന്ന വഴിയിൽ അവിടെ നിന്ന് അവരെ ഇറക്കുന്നു, തുടർന്ന് ഈ ടോർച്ചർ ക്യാമ്പിലേക്ക് കയറ്റുന്നു. സഞ്ചരിക്കുന്ന ടോർച്ചർ ക്യാമ്പാണിത്. അതിനകത്ത് നിന്ന് സഖാക്കൾ പകർത്തിയ ദൃശ്യങ്ങൾ നോക്കൂ. ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് ഡിവൈഎഫ്ഐ നേതാവ് സഖാവ് ജെയ്ക് സി തോമസ് ആണ്.
നിങ്ങൾ അല്പം മുമ്പ് കണ്ടില്ലേ ഒരു പാർലമെന്റ് അംഗത്തെ ഇവിടെ നിന്ന് വലിച്ചിഴച്ചു. ബ്രിട്ടാസ് അവിടെ വയ്യാതിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കയാണ് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത്. അഭിപ്രായ അവസാനിച്ചോ ഇന്ത്യയിൽ? എന്താ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ? ആർക്കാണ് ഇതിനെ ന്യായീകരിക്കാൻകഴിയുക? ഈ ദൃശ്യങ്ങൾ ഈ രാജ്യമുള്ള കാലിടത്തോളം ലോകമുള്ള കാലത്തോളം ഇന്ത്യക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കും.
നിങ്ങൾക്ക് ഞങ്ങളെ ജയിലിലടക്കാം. പക്ഷേ, ഞങ്ങളുടെ പ്രതിരോധശക്തിയെയും സമരശക്തിയെയും നിങ്ങൾക്ക് ഇല്ലാതാക്കാൻ ആകില്ല. ഞങ്ങൾ ഈ തെരുവിൽ ഉണ്ടാകും. ഈ പോരാട്ടം അവസാനിക്കില്ല’ -എ.എ. റഹീം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

