ജി.എസ്.ടി: കശ്മീരിൽ ബന്ദ്
text_fieldsശ്രീനഗർ: ജി.എസ്.ടി നടപ്പാക്കുന്നതിനെതിരെ ജമ്മു-കശ്മീരിൽ പ്രക്ഷോഭം. ജി.എസ്.ടി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കശ്മീർ ട്രേഡേഴ്സ് ആൻഡ് മാനുഫാക്ചറേഴ്സ് (കെ.ടി.എം.എഫ്) ആഹ്വാനപ്രകരം ശനിയാഴ്ച ബന്ദാചരിച്ചു. വ്യാപാരസ്ഥാപനങ്ങളും വാണിജ്യ ഒാഫിസുകളും അടഞ്ഞുകിടന്നു.
ജി.എസ്.ടി നടപ്പാക്കുന്നത് ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു-കശ്മീരിന് ലഭിച്ച പ്രത്യേക പദവി ഇല്ലാതാക്കുമെന്നാണ് വ്യാപാരികളുടെ വാദം. നിലവിലെ രൂപത്തിൽ ജി.എസ്.ടി നടപ്പായാൽ കശ്മീരിെൻറ സാമ്പത്തിക സ്വയംഭരണാവകാശം ഹനിക്കുമെന്നും കെ.ടി.എം.എഫ് ചൂണ്ടിക്കാട്ടി.
അതിനാൽ ജി.എസ്.ടി നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് സംഘടനയുടെ പ്രസിഡൻറ് മുഹമ്മദ് യാസീൻ ഖാൻ പറഞ്ഞു. ജി.എസ്.ടി നടപ്പാക്കാതിരുന്നാലുണ്ടാകാവുന്ന നഷ്ടം സഹിക്കാൻ തങ്ങൾ തയാറാണെന്നും അദ്ദഹം അറിയിച്ചു. വ്യാപാരി പ്രക്ഷോഭം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
